തിരുവനന്തപുരം > തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം വി ഷാജിമോന്‍ രാജിവച്ചു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും തുടര്‍ന്ന് സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഷാജിമോന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് ആര്യനാട് ബ്ലോക്ക് കമ്മിറ്റി അംഗവും ആര്യനാട് മണ്ഡലം കമ്മിറ്റി അംഗമായും വര്‍ഷങ്ങളായി കോണ്‍ഗ്രസില്‍ സജീവമായിരുന്നു. തന്നോടൊപ്പമുള്ള ഒട്ടേറെ പ്രവര്‍ത്തകരും കോണ്‍ഗ്രസ് അനുഭാവികളും സിപിഐ എമ്മിനൊപ്പം പ്രവര്‍ത്തിക്കുമെന്നും ഷാജിമോന പറഞ്ഞു. നാവോഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള കുടുംബാംഗങ്ങള്‍ പങ്കാളികളാകും.
ശബരിമല വിഷയത്തില്‍ വര്‍ഗീയ മുതലെടുപ്പ് നടത്തുന്ന ബിജെപിയെ സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് നടത്തുന്നത്. മതേതര--നവോത്ഥാന മൂല്യങ്ങെളെ കാറ്റില്‍ പറത്തുത്ത കോണ്‍ഗ്രസ് നിപാടില്‍ പ്രതിഷേധിച്ച് വരും ദിവസങ്ങളില്‍ ജില്ലയുടെ വിവിധ മേഖലകളില്‍ കൂട്ടരാജി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2SkY8lA
via IFTTT
No comments:
Post a Comment