നവോത്ഥാന സംരക്ഷണസമിതിയില്‍ നിന്ന് മാത്രം 22 ലക്ഷത്തിലേറെ വനിതകള്‍ പങ്കെടുക്കും; കൂടുതല്‍ സംഘടനകള്‍ അണിനിരക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 24, 2018

നവോത്ഥാന സംരക്ഷണസമിതിയില്‍ നിന്ന് മാത്രം 22 ലക്ഷത്തിലേറെ വനിതകള്‍ പങ്കെടുക്കും; കൂടുതല്‍ സംഘടനകള്‍ അണിനിരക്കും

തിരുവനന്തപുരം > പുതുവത്സര ദിനത്തില്‍ നടക്കുന്ന വനിതാ മതിലില്‍ നവോത്ഥാന സംരക്ഷണ സമിതിയില്‍ അംഗങ്ങളായ സംഘടനകളില്‍ നിന്നു മാത്രം 22 ലക്ഷത്തിലേറെ വനിതകള്‍ പങ്കെടുക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ പുന്നല ശ്രീകുമാറും വനിതാ സെക്രട്ടറിയറ്റ് കണ്‍വീനര്‍ അഡ്വ K ശാന്തകുമാരിയും അറിയിച്ചു. CPM ന്റേയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേയും കക്ഷികളില്‍ നിന്നുള്ള 40 ലക്ഷത്തിനു പുറമേയാണിത്. വരും ദിവസങ്ങളില്‍ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള കൂടുതല്‍ സംഘടനകള്‍ കൂടി അണിചേരും.

ജീര്‍ണതകള്‍ പുനസ്ഥാപിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെയുള്ള കേരളീയ മനസിന്റെ മഹാ പ്രവാഹമായി മതില്‍ മാറും. കേരളത്തെ ദ്രാന്താലയമാക്കാന്‍ ഒരു ശക്തിയേയും അനുവദിക്കില്ലെന്നുള്ള ഉറച്ച പ്രഖ്യാപനമായി മാറും. വനിതാ മതിലിന് ഒരു പൈസ പോലും സര്‍ക്കാരില്‍ നിന്ന് ആവശ്യപ്പെടില്ല. 174 സംഘടനകളാണ് നിലവില്‍ നവോഥാന സംരക്ഷണ സമിതിയിലുള്ളത്. ചിലവ് പ്രാദേശിക തലത്തില്‍ അതാത് സംഘടനകള്‍ വഹിക്കും. ലോകം ഉറ്റു നോക്കുന്ന ചരിത്ര സംഭവമായി വനിതാ മതില്‍ മാറും. ലോക റിക്കാര്‍ഡായി മാറും.

മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളും സ്ത്രീ ശാക്തീകരണത്തിലും വിശ്വസിക്കുന്നവരാകെ ഇതിനെ പിന്തുണയ്ക്കുകയാണ്. നവോഥാന കേരളത്തെ പിന്നോട്ടടിക്കാനുള്ള ഒരു ശ്രമവും വിലപ്പോവില്ല. യാഥാസ്ഥിതികതയും നവോഥാന മൂല്യങ്ങളും തമ്മിലുള്ള ആശയ പോരാട്ടമാണ് നടക്കുന്നത്. മതിലിനായുള്ള ഒരുക്കങ്ങള്‍ ധ്യത ഗതിയില്‍ പുരോഗമിക്കുകയാണ് ജനുവരി ഒന്നിന് ഉച കഴിഞ്ഞ് 3 ന് തന്നെ ദേശീയപാതയോരത്ത് വനിതകള്‍ അണിനിരക്കും. 3. 45 ന് മതിലിന്റെ റിഹേഴ്‌സല്‍. 4 ന് വനിതാ വന്‍മതില്‍. 4. 15 വരെ തുടരും. തുടര്‍ന്ന് പ്രധാന കേന്ദ്രങ്ങളില്‍ പൊതുസമ്മേള നം. കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വെള്ളയമ്പലം വരെയുള്ള മതിലില്‍ ലക്ഷങ്ങള്‍ അണിനിരക്കും.



from Kerala || Deshabhimani ​Online ​News http://bit.ly/2Rd0HsA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages