കര്‍ണാടക വനത്തില്‍ മലയാളി വെടിയേറ്റ് മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 12, 2018

കര്‍ണാടക വനത്തില്‍ മലയാളി വെടിയേറ്റ് മരിച്ചു

വെള്ളരിക്കുണ്ട് > കര്‍ണാടകയിലെ വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ് മരിച്ചു. കര്‍ണാടകയിലെ ബാഗമണ്ഡല വനത്തില്‍ ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ വെടിയേറ്റു എന്നാണ് കൂടെ ഉണ്ടായിരുന്നവര്‍ പറയുന്നത്. കാസര്‍കോട് തയ്യേനി, ചിറ്റാരിക്കല്‍ സ്വദേശി കൊച്ചു എന്ന ജോര്‍ജ് വര്‍ഗീസാണ്(46) മരിച്ചത്

ചൊവ്വാഴ്ച വൈകുന്നേരം ജോര്‍ജും കൂട്ടുകാരായ അശോകന്‍, ചന്ദ്രന്‍ എന്നിവര്‍ കര്‍ണാടക വനത്തിലെ പുഴയില്‍ മീന്‍പിടിക്കാനെന്നു പറഞ്ഞാണ് പോയത്. പിന്നീട് രാത്രി തിരികെ വരുമ്പോള്‍ പിറകില്‍ നിന്നും വെടി കൊള്ളുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കര്‍ണാടക മുണ്ടര്‍ റോഡ് റെയിഞ്ച് വനത്തിലായിരുന്നു സംഭവം. ജോര്‍ജിനൊപ്പമുണ്ടായിരുന്നവരെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2QpwS8p
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages