ശബരിമല ദേവസ്വം ബോർഡ്‌ തന്നെ ഭരിക്കും: പിണറായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 3, 2018

ശബരിമല ദേവസ്വം ബോർഡ്‌ തന്നെ ഭരിക്കും: പിണറായി

സർക്കാരിന‌് ശബരിമലയിൽ സ‌്ത്രീകളെ കയറ്റാൻ അമിതാവേശമുണ്ടെന്ന പ്രചാരണം ശരിയല്ലെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആലപ്പുഴ ഇഎംഎസ‌് സ‌്റ്റേഡിയത്തിൽ എൽഡിഎഫ‌് സംഘടിപ്പിച്ച മഹാ ബഹുജന സംഗമം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അമിതാവേശം പോയിട്ട‌് ചെറിയ താൽപ്പര്യമെടുത്താൽ  കുറച്ചു സ‌്ത്രീകളെ ശബരിമലയിൽ എത്തിക്കാൻ ഒരു പ്രയാസവുമില്ല.  കേരളത്തിൽ ഏറ്റവും ജനപിന്തുണയുള്ള  മുന്നണിയാണ‌് എൽഡിഎഫ‌്.  അതിലെ ഭൂരിഭാഗം സ‌്ത്രീകളും വിശ്വാസികളുമാണ‌്.  പക്ഷെ തങ്ങൾക്ക‌് അതിൽ താൽപ്പര്യമില്ല. വിശ്വാസം അവരവരുടെ വ്യക്തിപരമായ കാര്യമാണ‌്.

ദേവസ്വംബോർഡുതന്നെ ശബരിമല ഭരിക്കുമെന്നതിൽ സംശയം വേണ്ട. അത‌് മറ്റാർക്കുമെടുത്ത‌് അമ്മാനമാടാമെന്ന‌് കരുതേണ്ടതുമില്ല. ഹനുമാൻ മലയെടുത്തുകൊണ്ടുപോയ പോലെ  ശബരിമലയെ കൊണ്ടുപോകാമെന്നു ചിലർ  വിചാരിച്ചു. അത‌് അനുവദിക്കില്ലെന്നും അതിനവർക്കു ശേഷിയില്ലെന്നും  അന്നേ ഞങ്ങൾ പറഞ്ഞിരുന്നു.  കുഴപ്പമുണ്ടാക്കാൻ പുറപ്പെടുന്നവർ ചെറിയ ന്യൂനപക്ഷമാണ‌്. കുറച്ചുപേരെ ഉള്ളുവെങ്കിലും നാട്ടിൽ കുഴപ്പമുണ്ടാക്കാൻ കഴിയും. പക്ഷെ ഈ നാട‌് അത‌് അംഗീകരിച്ചു കൊടുക്കില്ല. ശബരിമലയിൽ നിന്നു മാറി  ഇപ്പോൾ നാട്ടിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയാണ‌്. പക്ഷേ ശബരിമലയിലേതിനേക്കാൾ വലിയ പരാജയം അവർ നേരിടും.  സംഘപരിവാറുകാരുടെ തമ്മിലടി തീർക്കാനായി ഇപ്പോൾ ശബരിമലയെ ഉപയോഗിക്കുകയാണ‌്. അവരുടെ തമ്മിലടി നാട്ടുകാരുടെ പിടലിക്കു തീർക്കരുതെന്നാണ‌് അവരോട‌് പറയാനുള്ളത‌്. എങ്ങനെയും കുറച്ചു കലാപമുണ്ടാക്കുകയാണ‌് അവരുടെ ലക്ഷ്യമെന്നു വിശ്വാസികൾക്കു മനസിലായി.  വിശ്വാസികൾക്ക‌് എല്ലായിടത്തും സർക്കാർ സംരക്ഷണം ഒരുക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

തങ്ങൾ തന്ത്രിമാർക്കെതിരെ യുദ്ധം പ്രഖ്യാപിച്ചുവെന്ന ധാരണയുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട‌്. തന്ത്രിമാർ പൊതുവിൽ ക്ഷേത്രപരിപാലനവുമായി ബന്ധപ്പെട്ടു നിൽക്കുന്നവരാണ‌്. അവരുമായി  തങ്ങൾ ഗുസ‌്തിക്കില്ല. ചിലരുടെ ദുർബോധനം കേട്ട‌് ഏതാനും ആളുകൾ വഴിതെറ്റിപ്പോയിട്ടുണ്ടാകാം. തന്ത്രിമാരും രാജകുടുംബവുമായുള്ള ചർച്ചയിൽ അവർക്കു സർക്കാരിന്റെ നിലപാട‌് ബോധ്യപ്പെട്ടുവെന്നാണ‌്  താൻ മനസിലാക്കുന്നത‌്.

ചില വിധികൾ നടപ്പാക്കുന്നതിൽ സർക്കാരിന‌് താൽപ്പര്യമില്ലെന്നു ചിലർ പ്രചരിപ്പിക്കുന്നുണ്ട‌്. ശബരിമലയിലേത‌് ഭരണഘടനയുടെയും മൗലികാവകാശത്തിന്റെയും  പ്രശ‌്നമാണ‌്. വ്യക്തികൾ, സ്ഥാപനങ്ങൾ, സഭകൾ തുടങ്ങിയവരുടെ തർക്കത്തിൽ സർക്കാരിന‌് ഇടപെടാം.  പിറവം പള്ളിയുടെ കാര്യത്തിൽ സമവായത്തിനു മുൻതൂക്കം കൊടുക്കുന്ന കാര്യം സുപ്രീം കോടതി അംഗീകരിച്ചതാണ‌്. ഒരു പള്ളിയിൽ തർക്കത്തിന്റെ പേരിൽ മൃതദേഹം മറവുചെയ്യാതെ 11 ദിവസം വച്ചു. പത്താം ദിവസം  മരിച്ചയാളുടെ പേരക്കുട്ടി തന്നെ കാണാൻ വന്നു. താൻ ജില്ലാഭരണ സംവിധാനവുമായി ബന്ധപ്പെട്ട‌് യുക്തമായ നടപടി സ്വീകരിക്കാൻ പറഞ്ഞു. മൃതദേഹം മറവു ചെയ്യാതെ പോകാൻ കഴിയുമോ?  ഇടപെടേണ്ടിടത്ത‌് സർക്കാർ ഇടപെടും. സാവകാശം വേണ്ടിടത്ത‌് അതു പാലിക്കും–- അദ്ദേഹം പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2rieYFS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages