ആവേശപ്പൂരമായി അറിവുത്സവം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 3, 2018

ആവേശപ്പൂരമായി അറിവുത്സവം

കണ്ണൂർ
അറിവരങ്ങിൽ ആവേശം വിതറി ഒഡീസിയ – ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലിന്റെ ഉപജില്ലാ മത്സരം.  സംസ്ഥാനത്തെ 164 ഉപജില്ലാ കേന്ദ്രങ്ങളിലായി അരലക്ഷത്തിലേറെ വിദ്യാർഥികൾ ക്വിസ് ഫെസ്റ്റിവലിന്റെ രണ്ടാം ഘട്ടമായ ഉപജില്ലാ മത്സരത്തിൽ പങ്കാളികളായി. സാമൂഹ്യ– സാംസ്കാ രിക വിദ്യാഭ്യാസമേഖലയിലെ പ്രമുഖരും ജനപ്രതിനിധികളും അക്ഷരോൽസവത്തിന്റെ ഭാഗമായി. മത്സരത്തോടനുബന്ധിച്ച്ാ രക്ഷിതാക്കൾക്കും കലാപരിപാടികൾ, ക്വിസ്ര മത്സരം, ഡോക്യുമെന്ററി, ഫിലിം പ്രദർശനം തുടങ്ങിയവ സംഘടിപ്പിച്ചു.

സ്കൂൾ തലത്തിൽ  ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് ഉപജില്ലാ മത്സരത്തിനെത്തിയത്്.  ഒരേ ചോദ്യാവലിയിൽ ഒരേസമയം ഏറ്റവും കൂടുതൽ വിദ്യാർഥികൾ പങ്കെടുത്ത  ക്വിസ്ഒ മത്സരത്തിനുള്ള ലോക റെക്കോഡ്ി നേടിയ മത്സരത്തിന്റെ എട്ടാം പതിപ്പിന് നവംബർ ഏഴിനാണ് വിദ്യാലയങ്ങളിൽ തുടക്കമായത്. എൽപി, യുപി, എച്ച്തഎസ് , എച്ച്എസ്എസ്  വിഭാഗങ്ങളിലാണ് മത്സരം.  ഉപജില്ലയിൽ ഒന്നുമുതൽ നാലുവരെ സ്ഥാനത്തെത്തുന്നവർക്ക് യഥാക്രമം 1000, 750, 500, 250 രൂപ ക്യാഷ് പ്രൈസും മെമെന്റോയും സർട്ടിഫിക്കറ്റുമാണ് സമ്മാനമായി നൽകിയത്

ഒന്നും മൂന്നും സ്ഥാനക്കാർ ഒരു ടീമായും രണ്ടും നാലും സ്ഥാനക്കാർ മറ്റൊരു ടീമായുമാണ് ജില്ലയിൽ മത്സരിക്കുക. ജില്ലാ മത്സരം  23നും സംസ്ഥാന മെഗാ ഫൈനൽ ജനുവരി 12നുമാണ്. ഒഡീസിയയാണ് ക്വിസ് മത്സരത്തിന്റെ മുഖ്യ സ്പോൺസർ. ഐസിഎൽ ഫിൻകോർപ്, സ്വാദ് എന്നിവ അസോസിയറ്റ് സ്പോൺസർമാരാണ്. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ്, റിജു ആൻഡ്  പിഎസ്കെ ക്ലാസസ്, ക്രോഡ ഇറ്റാലിയ, പോപ്പീസ് എന്നിവരാണ്ഥ സഹ സ്പോ ൺസർമാർ.



from Kerala || Deshabhimani ​Online ​News https://ift.tt/2G8cV1p
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages