ശബരിമല സമരം നിർത്താൻ വഴിതേടി ബിജെപി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 6, 2018

ശബരിമല സമരം നിർത്താൻ വഴിതേടി ബിജെപി


പ്രത്യേക ലേഖകൻ
ശബരിമല വിഷയത്തിൽ നിരാഹാര സത്യഗ്രഹവും ക്ലച്ച‌് പിടിക്കാതായതോടെ സമരം നിർത്താൻ വഴിതേടി ബിജെപി. കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷയിൽ വ്യാഴാഴ‌്ച ഹൈക്കോടതിയിൽനിന്ന‌് അനുകൂല വിധിയുണ്ടായാൽ എ എൻ രാധാകൃഷ‌്ണന്റെ നിരാഹാരം നിർത്താനാണ‌് ആലോചന. അതിനിടെ, ശോഭ സുരേന്ദ്രന‌് കോടതി പിഴ ഇടാൻ ഇടയാക്കിയ സംഭവത്തിൽ നേതൃത്വം കടുത്ത അമർഷത്തിലാണ‌്.

ശോഭ സുരേന്ദ്രനെതിരായ കോടതി വിമർശം ബിജെപിയെ നാണംകെടുത്തിയെന്നാണ‌് വിലയിരുത്തൽ. ബിജെപിയുടെ നിയമവിഭാഗവുമായോ നേതൃത്വവുമായോ കൂടിയാലോചിക്കാതെയാണ‌് ശോഭ സുരേന്ദ്രൻ കോടതിയിൽ ഹർജിയുമായി പോയതെന്ന‌് സംസ്ഥാന നേതൃത്വം കേന്ദ്രത്തെ അറിയിച്ചു. സംസ്ഥാന നേതാക്കൾ അവരവർക്ക‌് തോന്നിയ വഴിക്കാണെന്ന വിലയിരുത്തൽ ശരിവയ‌്ക്കുന്നതാണ‌് ഇതെന്ന‌ാണ‌് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട‌്.  ശോഭ സുരേന്ദ്രനെതിരെ അച്ചടക്കനടപടി വേണമെന്ന ആവശ്യവും ശക്തമാണ‌്.

എ എൻ രാധാകൃഷ‌്ണൻ സെക്രട്ടറിയറ്റിന‌് മുമ്പിൽ തുടങ്ങിയ നിരാഹാരസമരം മൂന്നു ദിവസം പിന്നിട്ടിട്ടും കാര്യമായ ചലനം സൃഷ്ടിച്ചിട്ടില്ലെന്ന‌് ആർഎസ‌്എസും വി മുരളീധരപക്ഷവും ചൂണ്ടിക്കാട്ടി. സുരേന്ദ്രന‌് ജാമ്യംകിട്ടിയാൽ അതുപറഞ്ഞ‌് സമരം നിർത്താമെന്നാണ‌് പി എസ‌് ശ്രീധരൻ പിള്ളയുടെയും മറ്റും മനസ്സിലിരിപ്പ‌്. എന്നാൽ, ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുന്നത‌ുവരെ നിരാഹാരസമരം തുടരണമെന്ന‌് എതിരാളികൾ ആവശ്യപ്പെടുന്നു. ഇത‌് തങ്ങളെ  വലയ‌്ക്കാനുള്ള തന്ത്രമാണെന്നാണ‌് രാധാകൃഷ‌്ണനുമായി അടുപ്പമുള്ളവർ പറയുന്നത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2RyGqul
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages