കൊച്ചി > നെയ്യാർ വന്യജീവിസങ്കേതത്തിലെ അഗസ്ത്യാർകൂടത്തിലെ ട്രക്കിങ്ങിൽ സ്ത്രീകളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതി. ട്രക്കിങ്ങിൽ സ്ത്രീകൾക്കും 14 വയസിനുതാഴെയുള്ള കുട്ടികൾക്കും പ്രവേശനമില്ലെന്ന വൈൽഡ് ലൈഫ് വാർഡന്റെ സർക്കുലറിനെ ചോദ്യംചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്. ട്രക്കിങ്ങിന് അനുമതി നൽകുകയാണെങ്കിൽ സ്ത്രീകൾക്ക‌് പ്രവേശനം വേണമെന്നും മലകയറ്റവുമായി ബന്ധപ്പെട്ട് സർക്കാർ തയ്യാറാക്കിയ മാർഗനിർദേശം പാലിക്കണമെന്നും ഉത്തരവിലുണ്ട‌്.
ട്രക്കിങ്ങിന്റെ നിർണായകമായ പ്രദേശങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനം നൽകാത്തത് ഭരണഘടനാലംഘനമാണെന്ന് ഹർജിക്കാർ വാദിച്ചു. അതീവദുർഘട പ്രദേശമായതിനാൽ സ്ത്രീകൾക്ക‌് ട്രക്കിങ് സാധിക്കില്ലെന്നത് അംഗീകരിക്കാനാകില്ല. സ്ത്രീകൾ എല്ലാ മേഖലയിലും ലോകത്തിനുമുന്നിൽ കഴിവ് തെളിയിച്ചവരാണ്. സ്ത്രീകൾക്ക് മതിയായ സുരക്ഷാ സൗകര്യങ്ങൾ ഒരുക്കാൻ കഴിയില്ലെന്ന് പറയാനാകില്ലെന്നും ഹർജിക്കാർ വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചാണ് ഉത്തരവ്.
from Kerala || Deshabhimani Online News https://ift.tt/2reeQHn
via IFTTT
No comments:
Post a Comment