ബിജെപി ഹർത്താൽ നാടകം: കടകംപള്ളി സുരേന്ദ്രൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 15, 2018

ബിജെപി ഹർത്താൽ നാടകം: കടകംപള്ളി സുരേന്ദ്രൻ


സംസ്ഥാനത്തെ  ബിജെപി ഹർത്താൽ നാടകമാണെന്ന്  മന്ത്രി കടകംപള്ളി  സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സത്യത്തെ  വികൃതമാക്കാനാണ് ബിജെപിയും അവരുടെ ചാനലും ശ്രമിക്കുന്നത്. ആത്മഹത്യയെ രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി.

വേണുഗോപാലൻ നായർക്ക് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയമുള്ളതായി ആരും പറയുന്നില്ല. ആ കുടുംബത്തിന്റെ രാഷ്ട്രീയാഭിമുഖ്യം ഇടതുപക്ഷത്തോടാണ്.  ഇളയ അനുജൻ ചൂഴംപാലയിലെ ചുമട്ടുതൊഴിലാളി യൂണിറ്റിലുണ്ടായിരുന്നു. അമ്മയോടും സഹോദരൻമാരോടുമൊപ്പമാണ് വേണുഗോപാലൻ നായർ  ജീവിക്കുന്നത്. മാനസിക സമ്മർദം അനുഭവിക്കുന്ന ഇദ്ദേഹം മണ്ണെണ്ണയുമായി   ബിജെപി സമരപ്പന്തലിനടുത്തേക്ക‌് എത്തുകയായിരുന്നു.  പൊലീസാണ‌് ഇദ്ദേഹത്തെ ആശുപത്രിയിലാക്കിയത്. ബിജെപി നേതാക്കൾ ആശുപത്രിയിലേക്ക‌് പോയതായും അറിയില്ല. വേണുഗോപാലൻ നായർക്ക‌് നല്ല ചികിത്സ നൽകിയിരുന്നു.  70 ശതമാനം പൊള്ളലേറ്റതിനാലും ബിജെപിയുടെ സമരപ്പന്തലിനടുത്തു വച്ച് ആത്മഹത്യാ ശ്രമം നടന്നതിനാലുമാണ് മജിസ്‌ട്രേട്ട‌് ആശുപത്രിയിലെത്തി മരണമൊഴി രേഖപ്പെടുത്തിയതെന്നും കടകംപള്ളി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2QCPLFe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages