ശബരിമലയിൽ പൊലീസുകാരുടെ എണ്ണം കുറച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 15, 2018

ശബരിമലയിൽ പൊലീസുകാരുടെ എണ്ണം കുറച്ചു


സ്വന്തം ലേഖകൻ
സംഘർഷ സാധ്യത കുറഞ്ഞതോടെ ശബരിമലയിൽ പൊലീസുകാരുടെ എണ്ണത്തിൽ കുറവ് വരുത്തി. ആദ്യഘട്ടത്തിൽ 5200 ഓളം പൊലീസുകാരുണ്ടായിരുന്നത് മൂന്നാംഘട്ടത്തിൽ 4200 ആക്കിയാണ് കുറച്ചത്. ആദ്യ രണ്ട് ഘട്ടത്തിലും മരക്കൂട്ടത്ത് ഒരു എസ‌് പിക്ക‌് ചുമതല നൽകിയിരുന്നു. ഇപ്പോൾ മരക്കൂട്ടത്ത് എസ‌്പിയെ നിയോഗിച്ചിട്ടില്ല.

മൂന്നാംഘട്ട സുരക്ഷയ്ക്കുള്ള പൊലീസ് സംഘം വെള്ളിയാഴ്ച ചുമതലയേറ്റു. പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ  സുരക്ഷാ മേൽനോട്ട ചുമതല ക്രൈംബ്രാഞ്ച് ഐ ജി എസ് ശ്രീജിത്തിനും നിലയ്ക്കൽ, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളിലെ ചുമതല ഇന്റലിജൻസ് ഡി ഐ ജി എസ് സുരേന്ദ്രനുമാണ്. പോലീസ് കൺട്രോളർമാരായി സന്നിധാനത്ത്  കോഴിക്കോട് റൂറൽ പൊലീസ് മേധാവി ജി ജയദേവ്, ക്രൈംബ്രാഞ്ച്  എസ്പി പി ബി രാജീവ് എന്നിവർ ചുമതലയേറ്റു.

കെ എ പി അഞ്ചാം ബറ്റാലിയൻ കമാൻഡന്റ് കാർത്തികേയൻ ഗോകുലചന്ദ്രൻ, ക്രൈംബ്രാഞ്ച് എസ് പി ഷാജി സുഗുണൻ എന്നിവർ പമ്പയിലും എറണാകുളം റൂറൽ പൊലീസ് മേധാവി രാഹുൽ ആർ നായർ, ട്രാഫിക് എസ് പി (നോർത്ത്) ജോൺകുട്ടി കെ എൽ എന്നിവർ നിലയ്ക്കലും  പൊലീസ് കൺട്രോളർമാർ ആയിരിക്കും. വടശ്ശേരിക്കരയിൽ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് കമാൻഡന്റ് അൻവിൻ ജെ ആന്റണി, എരുമേലിയിൽ കേരള പോലീസ് അക്കാദമി  അസിസ്റ്റന്റ് ഡയറക്ടർ റെജി ജേക്കബ് എന്നിവരും പൊലീസ് കൺട്രോളർമാരായി ചുമതലയേറ്റു.

ചാലക്കയം മുതൽ പാണ്ടിത്താവളംവരെ 24 മണിക്കൂറും നിരീക്ഷണ ക്യാമറകളുടെ നിയന്ത്രണത്തിലാണ്. 70 സിസി ടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയ്ക്ക് സന്നിധാനത്ത് കൺട്രോൾ റൂമും സജ്ജീകരിച്ചിട്ടുണ്ട്. അര കിലോമീറ്റർവരെയുള്ള ദൃശ്യങ്ങൾ പകർത്താൻ ശേഷിയുള്ള ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.



from Kerala || Deshabhimani ​Online ​News https://ift.tt/2S131zZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages