വയനാട് > റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് നവോത്ഥാന ചരിത്രസംഭവങ്ങള്‍ ഉള്‍പ്പെട്ട ഫ്‌ളോട്ടുകള്‍ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വ്യത്യസ്തമായ പ്രതിഷേധ പരിപാടിയുമായി ഡിവൈഎഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി.
പ്രതിഷേധ സൂചകമായി റിപ്പബ്ലിക്ക് ദിനത്തില്‍ വയനാട് ജില്ലയില്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ 'നവോത്ഥാന ഫ്‌ളോട്ടുകള്‍' അവതരിപ്പിക്കും. ബ്ലോക്ക് കേന്ദ്രങ്ങളിലായിരിക്കും അവതരണം.
ജില്ലാ കേന്ദ്രത്തില്‍ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നവോത്ഥാന മുന്നേറ്റങ്ങളുടെ ചരിത്രത്തിലെ വിവിധ പ്രക്ഷോഭങ്ങളും ഇടപെടലുകളും ഫ്‌ളോട്ടുകളായി അവതരിപ്പിക്കും. ക്ഷേത്രപ്രവേശന വിളംബരം, മാറുമറക്കല്‍ സമരം, വൈക്കം സത്യാഗ്രഹം , തുടങ്ങിയ നവോത്ഥാന മുന്നേറ്റങ്ങളെല്ലാം വിവിധ ബ്ലോക്ക് കമ്മിറ്റികള്‍ ഫ്‌ലോട്ടുകളായി അവതരിപ്പിക്കും.
കേരളത്തിന്റെ ഫ്‌ളോട്ട് ഒഴിവാക്കിയത് കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന സങ്കുചിത രാഷ്ട്രീയത്തിന്റെ ഭാഗമാണ്. റിപ്പബ്ലിക് ദിനം പോലുള്ള സന്ദര്‍ഭങ്ങളെപ്പോലും രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനുള്ള സമയമായി ബിജെപി കാണുന്നത് ദൗര്‍ഭാഗ്യകരമാണ്. ഈ സാഹചര്യത്തിലാണ് ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ നവോത്ഥാന ഫ്‌ലോട്ടുകള്‍ സംഘടിപ്പിക്കുന്നതെന്ന് ഡി വൈ എഫ് ഐ വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് പറഞ്ഞു.
കേരളത്തിന്റെ നവോത്ഥാന ചരിത്രസംഭവങ്ങള്‍ അടിസ്ഥാനമാക്കിയ ഫ്‌ളോട്ട് ഇത്തവണത്തെ റിപ്പബ്ലിക്ദിന പരേഡില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ക്ഷേത്രപ്രവേശന വിളംബരവും വൈക്കം സത്യാഗ്രഹവും ഉള്‍പ്പെടുന്ന ആവിഷ്‌ക്കാരമാണ് പ്രതിരോധമന്ത്രാലയം തഴഞ്ഞത്. 19 സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഉള്‍പ്പെട്ടെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു. 14 സംസ്ഥാനങ്ങള്‍ക്കാണ് ഫ്‌ളോട്ട് അവതരിപ്പക്കാന്‍ അവസരം.
from Kerala || Deshabhimani Online News http://bit.ly/2EGPXMq
via IFTTT
No comments:
Post a Comment