മനിതി പ്രവർത്തകരെ അപായപ്പെടുത്താൻ ബിജെപി–-ആർഎസ‌്എസ‌് ശ്രമം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 25, 2018

മനിതി പ്രവർത്തകരെ അപായപ്പെടുത്താൻ ബിജെപി–-ആർഎസ‌്എസ‌് ശ്രമം


തിരുവനന്തപുരം
തിരുവനന്തപുരം സെൻട്രൽ സ‌്റ്റേഷനിൽ   മനിതി പ്രവർത്തകരെ അപായപ്പെടുത്താൻ ബിജെപി –- ആർഎസ‌്എസ‌് ശ്രമം. കൊലവിളിയും അസഭ്യവർഷവുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ബിജെപി–-ആർഎസ‌്എസ‌് സംഘം യാത്രക്കാരെ ഭീതിയിലാഴ‌്ത്തി. മനിതി പ്രവർത്തകർ തിരുച്ചിറപ്പിള്ളി ഇന്റർസിറ്റി എക‌്സ‌്പ്രസിലുണ്ടെന്ന‌റിഞ്ഞ‌് സംഘടിച്ച‌് എത്തുകയായിരുന്നു ബിജെപി–-ആർഎസ‌്എസ‌് സംഘം. മനിതി പ്രവർത്തകരെ അപായപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം.

മനിതി സംഘത്തിലെ മുത്തുലക്ഷ‌്മി, വസുമതി എന്നിവരാണ‌് ട്രെയിനിലുണ്ടായിരുന്നത‌്. ഞായറാഴ‌്ചയാണ‌് മൂവരും തലസ്ഥാനത്ത‌് എത്തിയത‌്. മുഖ്യമന്ത്രിയെ കാണുകയായിരുന്നു ഉദ്ദേശ്യം. എന്നാൽ മുഖ്യമന്ത്രി സ്ഥലത്തില്ലായിരുന്നു. തുടർന്ന‌ാണ‌് ഇവർ തിരുച്ചിറപ്പിള്ളി ഇന്റർസിറ്റിക്ക‌്  ടിക്കറ്റെടുത്തത‌്. ട്രെയിൻ പുറപ്പെടുന്നതിന‌് തൊട്ടുമുമ്പ‌് വിവരം അറിഞ്ഞ‌് ബിജെപി–-ആർഎസ‌്എസ‌് പ്രവർത്തകർ സ്‌റ്റേഷനിൽ എത്തി.

എന്നാൽ റെയിൽവേ സുരക്ഷ ഉദ്യോഗസ്ഥർ ബോഗിയിലേക്ക‌് കയറാനുള്ള ശ്രമം വിഫലമാക്കി. ഇതിനകം  മനിതി സംഘാംഗങ്ങളെ സുരക്ഷിതരായി ഭിന്നശേഷിക്കാരുടെ കോച്ചിലേക്ക‌്  മാറ്റിയിരുന്നു. മനിതി പ്രവർത്തകർക്ക‌് നേരെയുള്ള ആക്രമണ ശ്രമം പരാജയപ്പെട്ടതോടെ പ്രകോപിതരായ ബിജെപി –- ആർഎസ‌്എസ‌്  പ്രവർത്തകർ  അസഭ്യവർഷവുമായി ആക്രമണത്തിന‌് മുതിർന്നു. ഇതിനിടയിൽ  പ്രവർത്തകരിൽ ചിലർ പാളത്തിലേക്ക‌് കയറി. ഇവരെ ആർപിഎഫും പൊലീസും ചേർന്ന‌് മാറ്റി. ട്രെയിൻ സ‌്റ്റേഷനിൽ നിന്നും പുറപ്പെട്ടതോടെ ഇളിഭ്യരായ സംഘം അസഭ്യം നിറഞ്ഞ മുദ്രാവാക്യങ്ങളുമായി സ‌്റ്റേഷൻ മാസ‌്റ്ററുടെ ഓഫീസിന‌് മുന്നിൽ കുത്തിയിരുന്നു.  നെയ്യാറ്റിൻകരയിൽ ട്രെയിന‌് നേരെ ചീമുട്ട എറിഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2rVGFEI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages