സ്പോര്‍ട് സ് കൗണ്‍സിലുകളിലേക്ക് തെരഞ്ഞെടുപ്പ് വ്യവസ്ഥചെയ്തും ഭാരവാഹികള്‍ക്ക് കാലാവധി നിശ്ചയിച്ചും സ്പോര്‍ട്സ് ഭേദഗതി ബില്‍ നിയമസഭ പാസാക്കി. കൗൺസിൽ ഭാരവാഹികളുടെ പ്രായപരിധി 70 ആയി നിശ്ചയിച്ചു. 10 വർഷംമാത്രമേ ഭാരവാഹിയായിരിക്കാനാകൂ. ഇവ ഉൾപ്പെടെയുള്ള കേരള സ‌്പോർട‌്സ‌് (ഭേദഗതി) ബിൽ നിയമസഭ പാസാക്കി.
കായിക സംഘടനകളുടെ മറവിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന ഭേദഗതി ബില്‍ മന്ത്രി ഇ പി ജയരാജനാണ‌് അവതരിപ്പിച്ചത‌്. കൗൺസിൽ ഭാരവാഹികളെ ഇനിമുതൽ അംഗങ്ങലില്‍ നിന്ന്തെരഞ്ഞെടുക്കും.
നിയമസഭാംഗങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ എന്നിവർക്ക് സംസ്ഥാന കൗൺസിലിൽ പ്രാതിനിധ്യമുണ്ടാകും. പഞ്ചായത്ത്, കോർപറേഷൻ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലും കൗൺസിലുകൾ രൂപീകരിക്കും. അംഗീകൃത സ്‌പോർട്‌സ് സംഘടനയല്ലാത്ത ഏത് സംഘടനകളും സംസ്ഥാന, ജില്ലാ കായികമത്സരങ്ങൾ നടത്തണമെങ്കിൽ സ്‌പോർട്‌സ് കൗൺസിലിന്റെ മുൻകൂർ അനുമതി തേടണം. സർക്കാരിന്റെയോ സർക്കാരിന്റെ കീഴിലുള്ള ഏജൻസികളുടെയോ ധനസഹായത്തോടെ നിർമിച്ച കളിസ്ഥലങ്ങളോ നീന്തൽക്കുളങ്ങളോ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാതി രിക്കുകയോ മറ്റ‌് ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുകയോ ചെയ്താൽ നടത്തിപ്പ് സർക്കാരിന് ഏറ്റെടുക്കാം.
അഡ‌്മിനിസ‌്ട്രേറ്റീവ‌് ബോർഡ‌് സ‌്റ്റാൻഡിങ‌് കമ്മിറ്റിയാകും. കായികതാരങ്ങളും സ‌്പോർട‌്സ‌് സംഘടനകളും സ‌്പോർട‌്സ‌് കൗൺസിലുകളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ അപ്പലേറ്റ‌് ട്രിബ്യൂണൽ രൂപീകരിക്കും. ജില്ലാ ജഡ‌്ജിയായി നിയമിക്കപ്പെടാൻ യോഗ്യതയുള്ള ആൾ, നിയമ സെക്രട്ടറി, സ‌്പോർട‌്സ‌് വിദഗ‌്ധൻ എന്നിവർ അംഗങ്ങളാകും.
from Kerala || Deshabhimani Online News https://ift.tt/2Eo0Cfq
via IFTTT
No comments:
Post a Comment