കെയർ ഹോം പദ്ധതി: വീടുകൾക്ക‌് മുഖ്യമന്ത്രി ശിലയിട്ടു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 3, 2018

കെയർ ഹോം പദ്ധതി: വീടുകൾക്ക‌് മുഖ്യമന്ത്രി ശിലയിട്ടു

ആലപ്പുഴ
സംസ്ഥാന സഹകരണവകുപ്പിന്റെ കെയർ ഹോം പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന 2000 വീടുകളുടെ സംസ്ഥാനതല ശിലാസ്ഥാപനം ചെങ്ങന്നൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഐഎച്ച‌്ആർഡി കോളേജിൽ നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി.

വിശ്വസിക്കാനാവാത്ത കാര്യങ്ങളാണ് സംഭവിക്കുന്നതെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിലയിടുന്ന സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നതെന്നും  കടകംപള്ളി പറഞ്ഞു. 50,000 മുതൽ  രണ്ടുലക്ഷം രൂപ വരെ പൊതുനന്മ ഫണ്ടിൽനിന്ന് നൽകാനും സഹകാരികളുടെ ഈ വർഷത്തെ  ലാഭവിഹിതം കെയർ കേരള  പദ്ധതിയിലേക്ക് നൽകാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.  ആദ്യം 2000 വീടുകൾ നിർമിക്കുന്നത് കൂടാതെ അടുത്തഘട്ടമായി 2000 വീടുകൾ കൂടി നിർമിച്ചു നൽകാൻ സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 15 ദിവസത്തിനകം അതിന്റെയും കർമ പരിപാടികൾ ആരംഭിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഒരു വീടിന് അഞ്ചുലക്ഷം രൂപ സഹകരണ സംഘത്തിന് നൽകുമെന്നും മന്ത്രി പറഞ്ഞു. പ്രളയം മൂലമുണ്ടായ ഐക്യം തകർക്കാനാവില്ലെന്നാണ് ഇത്തരം ചടങ്ങുകളിലെ ജനപങ്കാളിത്തവും പുനർനിർമാണപ്രവർത്തനങ്ങൾക്ക‌് ലഭിക്കുന്ന പിന്തുണയും സൂചിപ്പിക്കുന്നതെന്ന് മന്ത്രി പി തിലോത്തമൻ പറഞ്ഞു.

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി സഹകരണമേഖലയെ കൂട്ടിയോജിപ്പിച്ച‌് രൂപംനൽകിയ കെയർ കേരള പദ്ധതിയുടെ ഭാഗമായാണ‌് കെയർ ഹോം നടപ്പാക്കുന്നത‌്‌. സഹകരണസംഘങ്ങളുടെ മേൽനോട്ടത്തിൽ അതത‌് ജില്ലാ ഭരണവൃന്ദവുമായി ചേർന്നാണ‌് വീടുകൾ നിർമിക്കുന്നത‌്. മൂന്നുമാസത്തിനുള്ളിൽ വീടുനിർമാണം പൂർത്തിയാക്കുകയാണ‌് ലക്ഷ്യം. സഹകരണസംഘം പ്രസിഡന്റ‌്, ഭരണസമിതിയിലെ ഒരംഗം, സെക്രട്ടറി, ഗുണഭോക്താവ‌്, ബന്ധപ്പെട്ട പഞ്ചായത്തിന്റെ പ്രതിനിധി, കലക‌്ടറുടെ പ്രതിനിധി എന്നിവരുൾപ്പെട്ട ഗുണഭോക്തൃസമിതി നിർമാണത്തിന‌് മേൽനോട്ടം വഹിക്കും. 500 ചതുരശ്രയടി വിസ‌്തീർണമുള്ള വീടുകളാണ‌് നിർമിക്കുന്നത‌്.

സംസ്ഥാനത്തെ 2500ലധികം സഹകരണസംഘങ്ങൾ 50,000 മുതൽ രണ്ടുലക്ഷം രൂപ വരെ പദ്ധതിയിലേക്ക‌് സംഭാവന നൽകിയിട്ടുണ്ട‌്. 44.98 കോടി രൂപ ഇതിനകം ലഭിച്ചു. രണ്ടാംഘട്ടത്തിലേക്ക‌് സഹകരണസ്ഥാപനങ്ങ‌ളുടെ ലാഭവിഹിതം നൽകാൻ മന്ത്രി കടകംപള്ളി അഭ്യർഥിച്ചിട്ടുണ്ട‌്. ഇതനുസരിച്ച‌് 12.76 കോടി രൂപ ലഭിച്ചു.

ആദ്യവീടു നിർമിച്ചുനൽകുന്ന കൊഴുവല്ലൂർ കിഴക്കേ കൂളോത്ത‌് കെ കെ രവിക്ക‌് വീടിന്റെ മാത‌ൃക ചടങ്ങിൽ മുഖ്യമന്ത്രി കൈമാറി. അരീക്കര സഹകരണബാങ്കി (നമ്പർ 2567)  ന്റെ മേൽനോട്ടത്തിലാണ‌് രവിക്ക‌് വീടുനിർമിച്ചുനൽകുന്നത‌്. സജി ചെറിയാൻ എംഎൽഎ സ്വാഗതം പറഞ്ഞു. ആർ രാജേഷ് എംഎൽഎ, സംസ്ഥാന ദുരിതാശ്വാസ കമീഷണർ പി എച്ച് കുര്യൻ എന്നിവർ സംസാരിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി റിപ്പോർട്ട‌് അവതരിപ്പിച്ചു.   

കെയർ ഹോം പദ്ധതി പ്രകാരം വിവിധ ജില്ലകളിൽ നിർമിച്ചു നൽകുന്ന വീടുകളുടെ കണക്ക‌്:   ജില്ല, വീടുകളുടെ എണ്ണം എന്ന ക്രമത്തിൽ
തിരുവനന്തപുരം: 57, കൊല്ലം: 42, പത്തനംതിട്ട: 114, ആലപ്പുഴ: 244, കോട്ടയം: 83, ഇടുക്കി: 212, എറണാകുളം: 337, ത‌ൃശൂർ: 460, പാലക്കാട‌്: 206, മലപ്പുറം: 90, കോഴിക്കോട‌്: 44, വയനാട‌്: 84, കണ്ണൂർ: 20, കാസർകോട‌്: 7.



from Kerala || Deshabhimani ​Online ​News https://ift.tt/2rkgiaV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages