കലോൽസവ വേദികളിൽ കൗമാരകലയുടെ അതിമധുരം വിതറാൻ ഇനി ഒരു നാൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 6, 2018

കലോൽസവ വേദികളിൽ കൗമാരകലയുടെ അതിമധുരം വിതറാൻ ഇനി ഒരു നാൾ

ആലപ്പുഴ
സംസ്ഥാന സ‌്ക്കൂൾ കലോൽസവ വേദികളിൽ കൗമാരകലയുടെ അതിമധുരം വിതറാൻ  ഇനി ഒരു നാൾ മാത്രം.  പ്രളയത്തിന്റെ ക്രൂരതയ‌്ക്കു മുന്നിൽ പകച്ചുനിന്ന ‘കിഴക്കിന്റെ വെനീസ‌്’ ലാളിത്യത്തോടെയാകും  അതിജീവനത്തിന്റെ ഉണർത്തുപാട്ടായി  ഇക്കുറി  59–-ാമത‌് സ‌്കൂൾ കലോത്സവം കൊണ്ടാടുക. 

സംഘാടകസമിതി  ചെയർമാൻ മന്ത്രി ജി സുധാകരന്റെ നേതൃത്വത്തിൽ കലോത്സവം വിജയകരമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഔദ്യോഗിക ഉദ‌്ഘാടന, സമാപനച്ചടങ്ങുകളോ ഘോഷയാത്രയോ ഉണ്ടാകില്ല. ഗവൺമെന്റ‌് മോഡൽ ഗേൾസ‌് ഹൈസ‌്കൂളിലെ  സംഘാടകസമിതി ഓഫീസിനുമുമ്പിൽ വെള്ളിയാഴ‌്ച രാവിലെ 8‌.30ന‌് പൊതുവിദ്യാഭ്യാസ ഡയറക്ടർ  കെ വി മോഹൻകുമാർ പതാക ഉയർത്തും.  ഒമ്പതിനു മത്സരങ്ങൾ ആരംഭിക്കും.  സാഹിത്യ, രചനാ മത്സരങ്ങളില്ല. ജില്ലകളിൽ ഒന്നാംസ്ഥാനം നേടിയവരുടെ രചനകൾ മൂല്യനിർണയം നടത്തി സംസ്ഥാന തല വിജയിയെ പ്രഖ്യാപിക്കും.

188  ഇനങ്ങളിലായി  പതിനായിരത്തോളം കുട്ടികൾ മത്സരിക്കും. ഓവറോൾ കിരീടമോ സ്വർണ്ണക്കപ്പോ ട്രോഫികളോ ഇല്ലാതെയാണ‌് ഇക്കുറി കലോത്സവം.  ലിയോ തേർട്ടീന്ത‌് സ‌്കൂളിലെ  ഉത്തരാസ്വയംവരം വേദിയും ഹാൾ പരിമിതിയുള്ള ലജ‌്നത്തുൽ  സ‌്കൂളിലെ ‘ആയിഷ’ വേദിയും  മാത്രമാണ‌് പന്തലിൽ.  ബാക്കി 28 വേദികളും ഹാളുകളിൽ. കലോത്സവങ്ങൾക്ക‌് സ്ഥിരമായി പന്തലിടുന്ന ഉമ്മർ സൗജന്യമായാണ‌്  ലിയോ തേർട്ടീന്തിൽ പന്തൽ  ഒരുക്കുന്നത‌്.  ലജ‌്നത്തിലെ പന്തൽ സ‌്കൂൾ മാനേജ‌്മെന്റ‌് സജ്ജമാക്കും.

അമ്പലപ്പുഴ പാൽപ്പായസം ഉൾപ്പെടെയുളള ഭക്ഷണത്തിനുള്ള വിഭവങ്ങൾ  അധ്യാപക സംഘടനയായ കെഎസ‌്ടിഎ നൽകുമ്പോൾ പഴയിടം മോഹനൻ നമ്പൂതിരി സൗജന്യമായി  പാകം ചെയ‌്തു നൽകും.



from Kerala || Deshabhimani ​Online ​News https://ift.tt/2RzX78D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages