ബിജെപി നേതാക്കളും എണ്ണക്കമ്പനി മേധാവികളും ഇടനിലക്കാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 6, 2018

ബിജെപി നേതാക്കളും എണ്ണക്കമ്പനി മേധാവികളും ഇടനിലക്കാർ

തിരുവനന്തപുരം 
സംസ്ഥാനത്ത‌് 1700ലേറെ പുതിയ പെട്രോൾ ബങ്ക‌് അനുവദിക്കുന്നതിന‌് പൊതുമേഖലാ എണ്ണക്കമ്പനികൾ ദ്രുതഗതിയിൽ നടപടി ആരംഭിച്ചതോടെ ബങ്ക‌് തരപ്പെടുത്തുന്നതിന‌് ലേലം വിളിയും തകൃതി. കേന്ദ്ര പെട്രോളിയം മന്ത്രാലയവുമായി അടുപ്പമുള്ള ഉന്നതനടക്കം മൂന്ന‌് ബിജെപി നേതാക്കളും പൊതുമേഖലാ എണ്ണക്കമ്പനികളുടെ സംസ്ഥാനത്തെ തലപ്പത്തുള്ളവരും കമ്പനികളുടെ അംഗീകൃത കരാറുകാരും അടങ്ങിയ കോക്കസാണ‌് ഇടനിലക്കാർ. ബങ്കൊന്നിന‌് അഞ്ച‌ുമുതൽ പത്ത‌് ലക്ഷം രൂപവരെയാണ‌് കമീഷൻ. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ അഞ്ഞൂറിലധികം കേന്ദ്രങ്ങളിൽ ഇടപാട‌് ഉറപ്പിച്ചതായാണ‌് വിവരം.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട‌് നഗരങ്ങളിൽ ബങ്കിന‌് 25 ലക്ഷം രൂപവരെ കമീഷൻ വാഗ‌്ദാനം

എണ്ണക്കമ്പനി അധികൃതരാണ‌്  ഇടപാട‌് ഉറപ്പിക്കുന്നത‌്. കമീഷനിൽ ഒരു പങ്ക‌് ഇവർക്കാണ‌്.  പ്രധാന കേന്ദ്രങ്ങളിൽ ബങ്കിന‌് ആവശ്യക്കാർ ഏറെയാണ‌്. ഇവരുമായാണ‌് വിലപേശൽ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട‌് നഗരങ്ങളിൽ ബങ്കിന‌് 25 ലക്ഷം രൂപവരെ കമീഷൻ വാഗ‌്ദാനം ചെയ‌്ത‌വരുണ്ട‌്. കോടികൾ മറയുന്ന പെട്രോൾ ബങ്ക‌് കുംഭകോണത്തിനാണ‌് കരുനീക്കം നടക്കുന്നത‌്.

ഇന്ത്യൻ ഓയിൽ കോർപറേഷൻമാത്രം 937 പുതിയ ബങ്കിനാണ‌് അപേക്ഷ ക്ഷണിച്ചിരിക്കുന്നത‌്. ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനി 318ഉം ബിപിസിഎൽ 475ഉം ബങ്കുമാണ‌് പുതുതായി അനുവദിക്കുന്നത‌്. ഐഒസി ഏറ്റവും കൂടുതൽ ബങ്ക‌് തുറക്കുന്നത‌് എറണാകുളം ജില്ലയിലാണ‌്–- 177 എണ്ണം. തൃശൂർ, മലപ്പുറം, കോഴിക്കോട‌് ജില്ലകളിൽ 85 ബങ്കിനുവീതം ഐഒസി അപേക്ഷ വാങ്ങി. വയനാട‌് ജില്ലയിൽ 23 ബങ്കിന‌് അപേക്ഷ ക്ഷണിച്ചിട്ടുണ്ട‌്.
ദേശീയപാതയോരത്ത‌ും പൊതുമരാമത്ത‌് റോഡിലും മാത്രമല്ല പഞ്ചായത്ത‌ുകളിലെ ജനവാസം കുറഞ്ഞ കേന്ദ്രങ്ങൾവരെ ബങ്കുകൾക്ക‌് തെരഞ്ഞെടുത്തിട്ടുണ്ട‌്. ഡിസിംബർ 24 ആണ‌് അപേക്ഷിക്കാനുള്ള അവസാന തീയതി. ഒരു സ്ഥലത്ത‌് യോഗ്യതയുള്ള അപേക്ഷകർ ഒന്നിലേറെയുണ്ടെങ്കിൽ നറുക്കിട്ട‌് എടുക്കാനാണ‌് തീരുമാനം. സ്വന്തമായി സ്ഥലമുള്ളവർക്കും ആസ്തിയുള്ളവർക്കുമാണ‌് മുൻഗണന. സ്വന്തമായി സ്ഥലം ഇല്ലെങ്കിൽ പാട്ടത്തിന‌് എടുക്കുന്നവർക്കും അപേക്ഷിക്കാം. ഇതിനകം ആയിരത്തോളം പേർ വിവിധ കമ്പനികൾക്ക‌് അപേക്ഷ നൽകി കഴിഞ്ഞു. ഇതിൽ തന്നെ പ്രധാന കേന്ദ്രങ്ങളിലെ ബങ്കുകൾക്കാണ‌് ചരട‌ുവലി.

വാരിക്കോരി ബങ്കുകൾക്ക‌് ലൈസൻസ‌് നൽകി കമീഷൻ തട്ടുകയാണ‌് ലക്ഷ്യം. കേരളത്തിൽ നിലവിൽ 2005 ബങ്കാണ‌് ഉള്ളത‌്. ഇവയിൽ പലതും വൻ തുക കമീഷൻ വാങ്ങി കഴിഞ്ഞ ബിജെപി സർക്കാരും യുപിഎ സർക്കാരും അനുവദിച്ചതാണ‌്. അന്തരീക്ഷ മലിനീകരണത്തോത‌് വൻതോതിൽ ഉയരുന്നതിനാൽ പുതിയ ഇന്ധന  ബങ്ക‌് പാടില്ലെന്ന‌് 2017 സെപ‌്തംബർ 14ന‌് ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവ‌് പുറപ്പെടുവിച്ചിട്ടുണ്ട‌്. രണ്ടായിരത്തി മുപ്പതോടെ നിരത്തിൽനിന്ന‌് പെട്രോൾ, ഡീസൽ വാഹനങ്ങൾ പൂർണമായും പിൻവലിക്കാനുള്ള കേന്ദ്ര തീരുമാനവും നിലവിലുണ്ട‌്. ഇതെല്ലാം മറികടന്നാണ‌് രാജ്യത്താകെ അറുപതിനായിരത്തോളം പെട്രോൾ ബങ്ക‌് പുതുതായി അനുവദിക്കാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ 25ന‌് വിജ്ഞാപനം പുറപ്പെടുവിച്ചത‌്. പൊതുതെരഞ്ഞെടുപ്പ‌ിന‌ു മുന്നോടിയായി കോടിക്കണക്കിന‌ു തുക കമീഷനായി പിരിച്ചെടുക്കുകയാണ‌് ഇതിന‌ു പിന്നിലെ ലക്ഷ്യം.



from Kerala || Deshabhimani ​Online ​News https://ift.tt/2Qg4SnJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages