സാക്ഷികള്‍ക്കെതിരെ ഭീഷണി പ്രസംഗം: കെ എം ഷാജിക്കെതിരെ കേസെടുത്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 13, 2018

സാക്ഷികള്‍ക്കെതിരെ ഭീഷണി പ്രസംഗം: കെ എം ഷാജിക്കെതിരെ കേസെടുത്തു

കണ്ണൂര്‍ > സാക്ഷികളെ  ഭീഷണിപ്പെടുത്തി പ്രസംഗിച്ച കെ എം ഷാജിക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം കണ്ണൂരില്‍ മുസ്ലീം ലീഗ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് കെ.എം ഷാജി അഴീക്കോട് തെരഞ്ഞെടുപ്പ് കേസിലെ ഔദ്യോഗിക സാക്ഷികളായ ടൗണ്‍ എസ്ഐ ശ്രീജിത്ത് കൊടേരി, കണ്ണൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെവി ഷാജു എന്നിവരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

 കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച   രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ്  ഷാജി സാക്ഷികളെ  അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

''സിപിഐ എമ്മിന്റെ കൂലിക്കാരാണ് ശ്രീജിത്ത് കൊടേരിയും കെ വി ഷാജുവും. നക്കാപ്പിച്ചക്കുവേണ്ടി ഔദ്യോഗിക സാക്ഷിയെന്ന പദവിയെത്തന്നെ ഇവര്‍ കളങ്കപ്പെടുത്തി. നെഞ്ചില്‍ കുറിച്ചിട്ടോ..   കാട്ടുകള്ളന്മാരായ നിങ്ങളെ തളയ്ക്കുക തന്നെ ചെയ്യും''-- ഇങ്ങനെ പോയി ഷാജിയുടെ ആക്രോശം. എതിര്‍സ്ഥാനാര്‍ഥിയായിരുന്ന എം വി നികേഷ് കുമാര്‍,  സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, എ എന്‍ ഷംസീര്‍ എംഎല്‍എ എന്നിവരെയും പേരെടുത്തു പറഞ്ഞ് അധിക്ഷേപം ചൊരിഞ്ഞു.''കോടതികളില്‍നിന്ന് എത്ര വിധികള്‍ വരുന്നു. എല്ലാ വിധികളും നീതിയാണോ. അല്ല''--  ഹൈക്കോടതിയെയും ഷാജി വെറുതെവിട്ടില്ല.

സാക്ഷികള്‍ക്കു സംരക്ഷണം നല്‍കുന്നതിന് സുപ്രീംകോടതി തന്നെ ഇടപെട്ട് പ്രത്യേക സാക്ഷി സുരക്ഷാ പദ്ധതിക്കു രൂപം നല്‍കിയിരിക്കെയാണ് ഇവിടെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍കൂടിയായ സാക്ഷികള്‍ക്കെതിരെ  ഭീഷണി. അതീവഗൗരവമായി കാണേണ്ട വിഷയമാണിതെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

സുപ്രീംകോടതിയില്‍ കേസ് നടപടികള്‍ വരാനിരിക്കെയാണ് സാക്ഷികള്‍ക്കെതിരായ ഭീഷണിയും ഹൈക്കോടതിയെ നിന്ദിക്കലും.തെരഞ്ഞെടുപ്പില്‍ വര്‍ഗീയകാര്‍ഡ് ഇറക്കിയതായി തെളിഞ്ഞതിനെ തുടര്‍ന്ന്  ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയ പശ്ചാത്തലത്തിലാണ് 'ഷാജിക്കും പറയാനുണ്ട്' എന്ന പേരില്‍ ലീഗ് ജില്ലാ കമ്മിറ്റി രാഷ്ട്രീയവിശദീകരണയോഗം സംഘടിപ്പിച്ചത്.

  കോണ്‍ഗ്രസ് നേതാവും വളപട്ടണം പഞ്ചായത്തു പ്രസിഡന്റുമായിരുന്ന മനോരമയുടെ വീട്ടില്‍നിന്ന് പൊലീസ് പിടിച്ച ലഘുലേഖകളില്‍ വര്‍ഗീയപ്രചാരണം സംബന്ധിച്ച ലഘുലേഖ ഉണ്ടായിരുന്നില്ലെന്നായിരുന്നു ഷാജിയുടെ അവകാശവാദം.

മനോരമയുടെ വീട്ടില്‍നിന്നു മാത്രമല്ല, അഴീക്കോട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പൊലീസും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം പരിശോധിക്കുന്ന പ്രത്യേക സ്‌ക്വാഡും ഇത്തരം നോട്ടീസുകളും ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ട്. അഴീക്കോട് ചാലില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വീടുകളില്‍ വിതരണം ചെയ്യുന്നതിനിടെയാണ് പൊലീസ് കൈയൊടെ പിടികൂടിയത്.

ഇതിലെല്ലാം എഫ്‌ഐആര്‍ ഇടുകയും പ്രതികളെ അറസ്റ്റ്‌ചെയ്യുകയും ചെയ്തിട്ടുണ്ട്. കണ്ണാടിപ്പറമ്പില്‍നിന്ന്  മയ്യില്‍ പൊലീസാണ് പിടികൂടിയത്. ഇതിലും കേസെടുത്ത് പ്രതികളെ അറസ്റ്റു ചെയ്തു. കലക്ടറായിരുന്ന പി ബാലകിരണ്‍, അന്നത്തെ ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍,  മയ്യില്‍ എസ്‌ഐ ബാബുരാജന്‍ എന്നിവരും ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്.





 



from Kerala || Deshabhimani ​Online ​News https://ift.tt/2EjeGWE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages