തിരുവനന്തപുരം> പെരുന്തച്ചൻ എന്ന ഒറ്റ സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകൻ അജയൻ അന്തരിച്ചു.വിഖ്യാത നാടകകാരൻ തോപ്പിൽ ഭാസിയുടെയും അമ്മിണിയമ്മയുടേയും മൂത്തമകനാണ്. ഡോ. സുഷമയാണ് ഭാര്യ. പാർവ്വതി, ലക്ഷ്‌മി എന്നിവർ മക്കളാണ്. സംസ്‌കാരം പിന്നീട്.
1990ൽ പുറത്തിറങ്ങിയ പെരുന്തച്ചന്റെ രചന എം ടി വാസുദേവൻ നായരുടേതാണ്. പെരുന്തച്ചനിലുടെ നവാഗത സംവിധായകനുള്ള സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അരവിന്ദന്‍, കെ ജി ജോര്‍ജ്, ഭരതൻ, പത്‌മരാജൻ, എന്നിവർക്കൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.
അഡയാര്‍ ഫിലിം ടെക്നോളജിയില്‍ ഡിപ്ലോമ നേടിയ ശേഷം സിനിമയിലെത്തിയ അജയന്‍ അച്ഛന്‍ തോപ്പില്‍ ഭാസിയ്ക്കൊപ്പം അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തനം തുടങ്ങി. ഭരതനും പത്മരാജനും ഒപ്പം പ്രവര്‍ത്തിച്ചു. നിരവധി ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.
from Kerala || Deshabhimani Online News https://ift.tt/2UFBrKf
via IFTTT
No comments:
Post a Comment