കണ്ണൂർ വിമാനത്താവളം ഉദ്‌ഘാടനം: സൗജന്യയാത്രാ ആരോപണം അടിസ്ഥാന രഹിതം‐ ഒഡെപെക‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 10, 2018

കണ്ണൂർ വിമാനത്താവളം ഉദ്‌ഘാടനം: സൗജന്യയാത്രാ ആരോപണം അടിസ്ഥാന രഹിതം‐ ഒഡെപെക‌്

തിരുവനന്തപുരം > കണ്ണൂർ വിമാനത്താവള ഉദ‌്ഘാടനത്തോടനുബന്ധിച്ച‌് ഞായറാഴ‌്ച തിരുവനന്തപുരത്തേക്ക‌് യാത്രാ സൗജന്യം ഒരുക്കിയെന്ന ആരോപണം വാസ‌്തവ വിരുദ്ധമെന്ന‌് ഓവർസീസ‌് ഡവലപ‌്മെന്റ‌് ആന്റ‌് എംപ്ലോയ‌്മെന്റ‌് പ്രമോഷൻ കൗൺസിൽ(ഒഡെപെക്) ജനറൽ മാനേജർ എസ‌് എസ‌് സാജു അറിയിച്ചു.

അയാട്ട അംഗീകാരമുള്ള സർക്കാർ ഉടമസ്ഥതയിൽ ഉള്ള ട്രാവൽ ഏജൻസി കൂടിയാണ‌് ഒഡെപെക്. കണ്ണൂർ വിമാനത്താവള ഉദ‌്ഘാടനത്തോടനുബന്ധിച്ച‌് ഗോ എയർ തിരുവനന്തപുരത്തേക്ക‌് സർവീസ‌് നടത്തുന്നുവെന്ന‌് അറിഞ്ഞപ്പോൾ 64 ടിക്കറ്റുകളും ഒഡെപെക് മൊത്തമായി വിലയ‌്ക്ക‌് വാങ്ങിയതാണ‌്. ഇത‌് ഓരോ യാത്രക്കാർക്കും വിറ്റു. ഇതിൽ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും ടിക്കറ്റ‌് തുക നൽകുന്നതിന‌് ഒരു മാസത്തെ കാലതാമസം അനുവദിക്കും. മറ്റുള്ളവരുടെയെല്ലാം കാശ‌് വാങ്ങി. ഇതിനകം 29 പേരുടെ ടിക്കറ്റ‌് ചാർജ‌് കിട്ടിയതായും ജനറൽ മാനേജർ അറിയിച്ചു.

ഇതോടെ പ്രതിപക്ഷം ഉയർത്തിയ വിമാന യാത്രാ ധൂർത്ത്‌ ആരോപണം വസ്‌തുതാ വിരുദ്ധമെന്ന്‌ തെളിഞ്ഞു. കോൺഗ്രസ് എംഎൽഎ കെ എസ് ശബരീനാഥനാണ് സർക്കാർ പണം ധൂർത്തടിച്ച് നേതാക്കന്മാർക്ക് കണ്ണൂരിൽ നിന്ന് സൗജന്യ വിമാന ടിക്കറ്റ് നൽകിയെന്ന്‌ ആരോപിച്ച്‌ രംഗത്തെത്തിയത്‌.

എന്നാൽ ഇതേ വിമാനത്തിൽ ഒഡെപെക് വഴിയല്ലാതെ, ഗോ എയർ വെബ്സൈറ്റിൽ നിന്ന് നേരിട്ടും ടിക്കറ്റ് ബുക്ക് ചെയ്യാൻ സൗകര്യമുണ്ടായിരുന്നു എന്നതാണ്‌ വസ്‌തുത. ഡിസംബർ ഒൻപതിന് ഉച്ച വരെ ഈ സൗകര്യം എയർഗോ വെബ്സൈറ്റിൽ ലഭ്യമായിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2Qoze7B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages