അഭിമന്യുവധം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 1, 2018

അഭിമന്യുവധം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി > എസ‌്എഫ‌്ഐ നേതാവ‌ായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന എസ‌്ഡിപിഐ പ്രവർത്തകരായ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നാലാം പ്രതി ബിലാൽ സജി, അഞ്ചാം പ്രതി ഫാറൂഖ‌് അമാനി, എട്ടാംപ്രതി ആദിൽ ബിൻ സലിം എന്നിവരുടെ ജാമ്യാപേക്ഷയാണ‌് ജസ‌്റ്റിസ‌് സുനിൽ തോമസ‌് തള്ളിയത‌്.

കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതികൾ ഏഴുമാസത്തിലധികമായി റിമാൻഡിലാണ‌്. കുറ്റകൃത്യത്തിൽ പ്രതികൾക്ക‌് പങ്കുണ്ടെന്നും പ്രതികൾ ഓരോരുത്തരും അഭിമന്യുവിന‌് പരിക്കേൽപ്പിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.  പ്രതികൾ മാരകായുധങ്ങളുമായാണ‌് എത്തിയത‌്.  ഗൂഢാലോചന നടന്നുവെന്ന പ്രോസിക്യൂഷൻവാദം അവിശ്വസിക്കേണ്ടതില്ല. കൊലപാതകത്തിനുമുമ്പും ശേഷവും പ്രതികൾ  ഫോണിൽ ബന്ധപ്പെട്ടു. ആക്രമണത്തിന്റെ രീതിയും എതിർപ്പ‌് പ്രകടിപ്പിക്കാത്ത ഇരയുടെ ദേഹത്ത‌് ഏറ്റ പരിക്കുകളും ആക്രമണം ഏകപക്ഷീയമാണെന്ന‌് തെളിയിക്കുന്നു.

സംഘടിതമായ ആക്രമണമാണ‌് നടന്നത‌്. പ്രതികൾക്കെല്ലാം കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി ഉത്തരവിൽ പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2Q1pTSS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages