ബ്യൂട്ടി പാർലർ വെടിവെയ്‌പ്പ്‌: നടി ലീന മരിയ പോളിന്റെ ഹർജിയിൽ നാളെ വാദം കേൾക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 19, 2018

ബ്യൂട്ടി പാർലർ വെടിവെയ്‌പ്പ്‌: നടി ലീന മരിയ പോളിന്റെ ഹർജിയിൽ നാളെ വാദം കേൾക്കും

കൊച്ചി> പൊലീസ്‌ സംരക്ഷണം ആവശ്യപ്പെട്ട്‌  നടി ലീന മരിയ പോൾ നൽകിയ ഹർജിയിൽ ഹൈക്കോടതി നാളെ വാദം കേൾക്കും.   ലീന മരിയക്കെതിരെ സംസ്‌ഥാനത്ത്‌ ഏതെങ്കിലും കേസുകൾ ഉണ്ടോയെന്ന്‌  വ്യക്‌തമാക്കാൻ കോടതി സർക്കാരിനോട്‌ ആവശ്യപ്പെട്ടു.

തന്റെ ബ്യൂട്ടിപാർലറിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന്‌  പോലീസ് സംരക്ഷണം തേടിയാണ്‌  നടി ലീനാ മരിയാ പോൾ  ഹർജി നൽകിയത്‌. വെടിവെയ്പിന് പിന്നിൽ മുംബെ അധോലോകമാണെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഹർജിയിൽ നടി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ആക്രമണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും ഈ സാഹചര്യത്തിൽ തനിക്കും തന്റെ സ്ഥാപനങ്ങൾക്കും സംരക്ഷണം നൽകാൻ പോലീസിന് നിർദ്ദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം .



from Kerala || Deshabhimani ​Online ​News https://ift.tt/2GGvcTN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages