നന്മ ആഗ്രഹിക്കുന്നവരെല്ലാം മതിലിനൊപ്പം: ശാരദ ടീച്ചർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 16, 2018

നന്മ ആഗ്രഹിക്കുന്നവരെല്ലാം മതിലിനൊപ്പം: ശാരദ ടീച്ചർ

കണ്ണൂർ > ആരോഗ്യപ്രശ‌്നങ്ങളുണ്ടെങ്കിലും നാടിന്റെ വിപത്തുകൾക്കെതിരെ സ‌്ത്രീകൾ പ്രതീകാത്മകമായി തീർക്കുന്ന വനിതാ മതിലിൽ പങ്കാളിയാകുമെന്ന‌് മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ ഭാര്യ കെ പി ശാരദ ടീച്ചർ. ആചാരങ്ങളുടെ പേരിൽ അനാചാരങ്ങളും കാലഹരണപ്പെട്ട ആശയങ്ങളും സമൂഹത്തിൽ തീവ്രമായി വേരുറയ‌്ക്കുന്ന കാലത്ത‌് സ‌്ത്രീകൾ ഒന്നിച്ചുനിന്ന‌് പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത ഏറെയാണ‌്. 

വഴിനടക്കാനും മാറുമറയ‌്ക്കാനും നടന്ന സമരത്തിൽ പുരുഷന്മാരോടൊപ്പം തോളോടുതോൾ ചേർന്ന‌് പ്രവർത്തിച്ചവരാണ‌് സ‌്ത്രീകൾ. എന്നാലിന്ന‌്  ആചാരങ്ങളുടെ പേരിൽ സ‌്ത്രീകളെ വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ തളച്ചിടാനാണ‌് ചിലരുടെ ശ്രമം. സ‌്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുക മാത്രമല്ല, അവരെ ക്രൂരമായി ആക്രമിക്കുകയും ചെയ്യുന്നു.

സാമൂഹ്യ പരിഷ‌്കരണ പ്രവർത്തനങ്ങളിലൂടെയാണ‌് കെ പി ആറും  നായനാരുമെല്ലാം പൊതുരംഗത്തും ദേശീയപ്രസ്ഥാനത്തിലും സജീവമായത‌്. നവോത്ഥാന നായകർ പകർന്നുനൽകിയ സമത്വബോധവും ഉൽകൃഷ്ടമായ ചിന്തകളുമാണ‌് അവർക്ക‌് പ്രചോദനമായത‌്.

ആധുനിക കേരളം പടുത്തുയർത്തുന്നതിൽ സ‌്ത്രീകളും മുഖ്യപങ്ക‌് വഹിച്ചിട്ടുണ്ട‌്. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനുള്ള ഈ സംരംഭത്തിൽ നാടിന്റെ നന്മ  ആഗ്രഹിക്കുന്ന മുഴുവൻ സ‌്ത്രീകളും  അണിചേരണം–- ശാരദ ടീച്ചർ അഭ്യർഥിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2Ey266P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages