വനിതാ മതിലിൽ അണിനിരക്കുമെന്ന് എഴുത്തുകാരി സി എസ് ചന്ദ്രിക. ഭരണഘടന നൽകുന്ന മൗലിക അവകാശങ്ങളുടെയും സ്ത്രീകളുടെ ആത്മാഭിമാനത്തിന്റെയും അടിസ്ഥാനമാണ് ഈ മതിലിനുള്ളത്. ലിംഗനീതി സമരങ്ങളുടെ നിരന്തരമായ ഓർമപ്പെടുത്തലും ശക്തമായ പുതിയ തുടർച്ചകളും മുന്നോട്ടുകൊണ്ടുപോകാൻ ഇത‌് വഴികാട്ടിയാകട്ടെ.
സ്ത്രീകളുടെ എല്ലാ അവകാശങ്ങളെയും നിഷേധിക്കുന്ന സംഘപരിവാറിനെതിരെ ഇടതുപക്ഷ, പുരോഗമന, മതനിരപേക്ഷ സാംസ്കാരിക നീതിബോധമുള്ള സ്ത്രീകൾ നയിക്കുന്ന പുത്തൻ നവോത്ഥാന സമരങ്ങൾ കേരളത്തിൽനിന്ന് രാജ്യമാകെ വ്യാപിക്കട്ടെ. എല്ലാ മണ്ഡലങ്ങളിലേക്കും സ്ത്രീകൾക്ക് അവകാശബോധത്തോടെ നിർഭയം കടന്നുവരാൻ ഈ സ്ത്രീകൂട്ടായ്മ കരുത്താകും.
from Kerala || Deshabhimani Online News https://ift.tt/2Em9O41
via IFTTT
No comments:
Post a Comment