ശബരിമല യുവതീപ്രവേശം : സർക്കാർ ശ്രമം ശരണപാതയിൽ ചോര വീഴ്‌ത്താതിരിക്കാൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 25, 2018

ശബരിമല യുവതീപ്രവേശം : സർക്കാർ ശ്രമം ശരണപാതയിൽ ചോര വീഴ്‌ത്താതിരിക്കാൻ



ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാറിനെ വിമർശിക്കുന്നതിൽ ബിജെപിക്കും കോൺഗ്രസിനും പുരോഗമന നാട്യക്കാർക്കും ഒരേസ്വരം. യുവതികളെ പ്രവേശിപ്പിക്കാൻ സർക്കാർ ഗൂഢാലോചന നടത്തുന്നുവെന്ന‌് കോൺഗ്രസും ബിജെപിയും ആരോപിക്കുമ്പോൾ പുരോഗമനവേഷം കെട്ടുന്ന തൽപരകക്ഷികൾ ആക്ഷേപിക്കുന്നത‌് യുവതികളെ പ്രവേശിപ്പിക്കാതിരിക്കാൻ സർക്കാർ നാടകം കളിക്കുന്നുവെന്നാണ‌്. ഇതിനെല്ലാമുള്ള മറുപടിയാണ‌് സുപ്രീംകോടതി വിധി വന്നതുമുതല്‍ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതും സർക്കാർനടപടികളും. 

ശബരിമലയിൽ യുവതികളെ തീർഥാടനത്തിനെത്തിക്കുകയെന്നത‌് സർക്കാരിന്റെയൊ പൊലീസിന്റേയൊ നയമല്ല. അതേസമയം, സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥവുമാണ‌്. വിധി നടപ്പാക്കാനുള്ള ഭരണഘടനാ ബാധ്യതയിൽ നിന്നും സർക്കാരിന‌് ഒഴിഞ്ഞു നിൽക്കാനുമാകില്ല. ഈ നിലപാടിൽ നിന്നുകൊണ്ട‌് സർക്കാരും പൊലീസും പ്രവർത്തിക്കുമ്പോഴാണ‌് യുവതീ പ്രവേശനത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നുവെന്ന വ്യാജേന ചില തൽപരകക്ഷികളും സർക്കാറിനെ കുറ്റപ്പെടുത്തുന്നത‌്.

പൊലീസ‌് നടപടിയല്ല, വിശ്വാസികളാണ‌് പ്രധാനം
സുപ്രീംകോടതി വിധി വന്നശേഷം ഇത‌് അഞ്ചാം തവണയാണ‌് യുവതികൾ ശബരിമല ദർശനത്തിന‌് ശ്രമിച്ചത‌്. ഓരോതവണയും വിധി നടപ്പാക്കാൻ സർക്കാർ ശ്രമിച്ചു. ഒരിക്കൽപോലും ഏതെങ്കിലും യുവതിയെ സർക്കാർ മുൻകൈ എടുത്ത‌് കൊണ്ടുപോവുകയും ചെയ‌്തില്ല.  വിധി നടപ്പാക്കാൻ ശ്രമിക്കുന്നു എന്നതിനർഥം അവിടെ സംഘപരിവാർ ശക്തികൾക്ക‌് അഴിഞ്ഞാടാൻ അവസരമൊരുക്കുകയെന്നല്ല. ലാത്തീവീശിയും വെടിവെച്ചും അക്രമികളെ വീഴ‌്ത്തിയശേഷം യുവതികളെ ശബരിമലയിൽ എത്തിക്കുകയെന്നുമല്ല. വിശ്വാസികൾ പരിപാവനമായി കണക്കാക്കുന്ന ശബരിമലയിൽ ഇത്തരം പൊലീസ‌് നടപടി സൃഷ്ടിച്ച‌് കലാപമുണ്ടാക്കാനുള്ള ഒരുക്കങ്ങളാണ‌് സംഘപരിവാർ അണിയറയിൽ നടത്തുന്നത‌്.

സംഘപരിവാറും കോൺഗ്രസും നേരത്തെ ചോദിച്ചത‌് സുപ്രീംകോടതി വിധി നടപ്പാക്കാൻ ശബരിമലയിൽ കാണിക്കുന്ന ആവേശം എന്തുകൊണ്ട‌് പിറവം പള്ളി വിധിയിൽ കാണിക്കുന്നില്ല എന്നായിരുന്നു. രണ്ട‌് വിഷയത്തിലും സർക്കാരിന‌് ഒരേ നിലപാടാണെന്ന‌് നിഷ‌്പക്ഷമതികൾ വിലയിരുത്തുന്നു.
പിറവം പള്ളിയിൽ രണ്ടുവിഭാ​ഗങ്ങള്‍ തമ്മിലുള്ള തർക്കത്തിലാണ‌് വിധിയുണ്ടായത‌്. ആ തർക്കം പരിഹരിക്കാനുള്ള ജനാധിപത്യപരമായ ഇടപെടലാണ‌് ആദ്യം നടത്തിയത‌്.

അതിൽ തീരുമാനമാകാതായപ്പോൾ പോലീസ‌് നിയമാനുസൃത നടപടി സ്വീകരിച്ചു. പിറവം പള്ളി എതിർവിഭാഗത്തിന‌് തിരിച്ചുകൊടുക്കാൻ ശ്രമിച്ചപ്പോൾ ശബരിമലയിലേതിന‌് ഏതാണ്ട‌് സമാന സാഹചര്യമായിരുന്നു. ഒരുവിഭാഗം വിശ്വാസികൾ പൊലീസിനെ തടഞ്ഞു. അവിടെയും ചോരപ്പുഴ വീഴ‌്ത്തുകയായിരുന്നില്ല സർക്കാർ നടപടി. 

 



from Kerala || Deshabhimani ​Online ​News http://bit.ly/2T784yR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages