തിരുവനന്തപുരം
ഹൈക്കോടതി ഉത്തരവിനെതുടര്‍ന്ന് പിരിച്ചുവിട്ട നാലായിരത്തോളം എംപാനല്‍ ജീവനക്കാരെ തിരിച്ചെടുക്കണമെന്ന‌് ആവശ്യപ്പെട്ട‌് നടത്തിയ ലോങ്മാർച്ചിന‌് സമാപനം. ജീവിതത്തിന്റെ നല്ലപങ്കും കെഎസ്ആര്‍ടിസി ജീവനക്കാരായവരിൽ വനിതകളടക്കം പലരും സങ്കടം അടക്കാനാവാതെയാണ‌് മാർച്ചിൽ പങ്കെടുത്തത‌്.
ആലപ്പുഴയില്‍നിന്നും തിരുവനന്തപുരം വരെ 165 കിലോ മീറ്റർ കാൽനടയായാണ‌് അവരെത്തിയത‌്. അപ്രതീക്ഷിതമായി ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടവർ കുട്ടികൾ ഉൾപ്പെടെ കുടുംബാംഗങ്ങൾക്കൊപ്പമാണ‌് പങ്കെടുത്തത‌്. ഞായറാഴ‌്ച തലസ്ഥാനത്തെത്തിയ മാർച്ച‌് കേശവദാസപുരത്ത് നിന്നാണ് തിങ്കളാഴ‌്ച പര്യടനം ആരംഭിച്ചത്.
ജീവിക്കാൻ വേറെ മാർഗമില്ല. സമരം കണ്ടില്ലെന്ന‌് നടിച്ചാൽ നിരാഹാരം ഉൾപ്പെടെയുള്ള തുടർസമരങ്ങൾ നടത്തുമെന്നും അവർ പറഞ്ഞു. സമാപന യോഗം ജാഥാ ലീഡർ ദിനേശ് ബാബു ഉദ‌്ഘാടനം ചെയ‌്തു. കെഎസ്ആർടിഇഎ ജനറൽ സെക്രട്ടറി സി കെ ഹരികൃഷ്ണൻ സംസാരിച്ചു.
എംപാനൽ ജീവനക്കാരെ സംരക്ഷിക്കുന്നതിന് ട്രേഡ് യൂണിയനുകൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്ന‌് അദ്ദേഹം പറഞ്ഞു. എം ജി രാഹുൽ (കെഎസ്ടിഇയു), ആർ ശശിധരൻ (കെഎസ്ടിഡബ്ല്യൂയുസി), ജോഷി എന്നിവരും സംസാരിച്ചു.
from Kerala || Deshabhimani Online News http://bit.ly/2RdaE9s
via IFTTT
No comments:
Post a Comment