ശബരിമല < ശബരിമല ദര്‍ശനത്തിനായി കൂടുതല്‍ സ്ത്രീകള്‍ എത്തുമെന്ന് മനിതി സംഘം. നാല്‍പതുപേരുള്ള സംഘത്തിലെ പതിനൊന്ന് പേരാണ് ഇപ്പോള്‍ പമ്പയിലെത്തിയിരിക്കുന്നത്. ഇതില്‍ ആറുപേരാണ് കെട്ടുനിറച്ച് മലചവിട്ടാന്‍ തയ്യാറായിരിക്കുന്നത്. തങ്ങള്‍ വിശ്വാസികളാണെന്നും ആക്ടിവിസ്റ്റുകളല്ലെന്നും സംഘടനാ നേതാവ് സെല്‍വി മാധ്യമങ്ങളോടു പറഞ്ഞു. കൂടുതല്‍ വനിതകള്‍ തങ്ങളോടൊപ്പമുണ്ട്. അവര്‍ മറ്റൊരു വാഹനത്തില്‍ ഉടനെത്തുമെന്നും സെല്‍വി പറഞ്ഞു.
നാല്‍പത് പേരടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്ന് യാത്ര പുറപ്പെട്ടത്. ഇതില്‍ അഞ്ചുപേര്‍ അമ്പത് വയസ് കഴിഞ്ഞവരാണ്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ സംഘത്തിലുണ്ടെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
അതേസമയം ശബരിമല ദര്‍ശനം നടത്തണമെന്നാവശ്യപ്പെട്ട് മനീതി സംഘവും കുത്തിയിരുന്ന് സമരം ആരംഭിച്ചു. സംഘത്തെ പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. പമ്പാ ഗണപതിക്ഷേത്രത്തില്‍ നിന്ന് സന്നിധാനത്തേക്കുള്ള രണ്ട് വഴികളും തടസപ്പെടുത്തി പ്രതിഷേധക്കാര്‍ നിലയുറപ്പിച്ചിരിക്കുകയാണ്.
നിരവധി സ്ഥലങ്ങളില്‍ പ്രതിഷേധവും വഴിതടയലും മറികടന്നാണ് ആദ്യ സംഘമെത്തിയത്. ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ കുമളി ചെക്ക് പോസ്റ്റ് വഴി കേരളത്തിലെത്തി. തമിഴ്നാട്-കേരള പൊലീസിന്റെ സഹായത്തോടെയാണ് പ്രതിഷേധിക്കാരെ മറികടന്നത്.
from Kerala || Deshabhimani Online News http://bit.ly/2V2Ksxa
via IFTTT
No comments:
Post a Comment