പത്തനംതിട്ട > ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘത്തിന് നക്‌സല്‍ ബന്ധം ആരോപിച്ച് പന്തളം മുന്‍ രാജകുടുംബാംഗം ശശികുമാര വര്‍മ. സംഘത്തിലുള്ള സ്ത്രീകളില്‍ പലര്‍ക്കും നക്‌സല്‍ തീവ്രവാദമുള്ളവരാണെന്ന സംശയുണ്ടെന്ന് ശശികുമാരവര്‍മ പറഞ്ഞു. ആചാരങ്ങള്‍ക്ക് വിരുദ്ധമായ എന്തെങ്കിലും സംഭവിച്ചാല്‍ എന്താണ് ചെയ്യേണ്ടതെന്ന് തന്ത്രിക്ക് അറിയാം. താന്‍ തന്ത്രിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. തങ്ക അങ്കി പുറപ്പെടുന്ന ദിവസം തന്നെ സ്ത്രീകള്‍ എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ ഇതിന് പിന്നിലുണ്ടാകും- ശശികുമാര വര്‍മ മാധ്യമങ്ങളോട് പറഞ്ഞു.
നാല്‍പതുപേരുള്ള സംഘത്തിലെ പതിനൊന്ന് പേരാണ് ഇപ്പോള്‍ പമ്പയിലെത്തിയിരിക്കുന്നത്. ഇതില്‍ ആറുപേരാണ് കെട്ടുനിറച്ച് മലചവിട്ടാന്‍ തയ്യാറായിരിക്കുന്നത്. തങ്ങള്‍ വിശ്വാസികളാണെന്നും ആക്ടിവിസ്റ്റുകളല്ലെന്നും സംഘടനാ നേതാവ് സെല്‍വി മാധ്യമങ്ങളോടു പറഞ്ഞു. നാല്‍പ്പതംഗ സംഘത്തിലെ അഞ്ചുപേര്‍ അമ്പത് വയസ് കഴിഞ്ഞവരാണ്. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ സംഘത്തിലുണ്ടെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
അതേസമയം ശബരിമല ദര്‍ശനം നടത്തണമെന്നാവശ്യപ്പെട്ട് മനീതി സംഘവും കുത്തിയിരുന്ന് സമരം ആരംഭിച്ചു. സംഘത്തെ പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. പമ്പാ ഗണപതിക്ഷേത്രത്തില്‍ നിന്ന് സന്നിധാനത്തേക്കുള്ള രണ്ട് വഴികളും തടസപ്പെടുത്തി പ്രതിഷേധക്കാര്‍ നിലയുറപ്പിച്ചിരിക്കുകയാണ്.
from Kerala || Deshabhimani Online News http://bit.ly/2ScetZK
via IFTTT
No comments:
Post a Comment