ഇടുക്കിയിൽ മൂന്നാംഘട്ട പട്ടയവിതരണം ഉടൻ ; തയ്യാറാകുന്നത‌് ആറായിരത്തിലധികം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 17, 2018

ഇടുക്കിയിൽ മൂന്നാംഘട്ട പട്ടയവിതരണം ഉടൻ ; തയ്യാറാകുന്നത‌് ആറായിരത്തിലധികം

ഇടുക്കി
മലയോര മണ്ണിൽ പതിറ്റാണ്ടുകളായി കഠിനാധ്വാനം ചെയ്യുന്ന കുടിയേറ്റ കർഷകരുടെ പട്ടയ സ്വപ‌്നം വീണ്ടും യാഥാർഥ്യമാകുന്നു. മൂന്നാംഘട്ട പട്ടയ വിതരണ നടപടികൾ പൂർത്തിയായിവരുന്നു. ഏകദേശം 6000 ലധികം ഉപാധിരഹിത പട്ടയങ്ങളാണ് വിതരണത്തിന് തയ്യാറാവുന്നത്. 2019 ജനുവരി 11 ന് പട്ടയങ്ങൾ വിതരണം ചെയ്യാനാണ‌് നിലവിലുള്ള ധാരണ. ഇതിനായി ജില്ലയിലെ ആറ് പട്ടയ ഓഫീസുകളിൽ നടപടി അതിവേഗം പുരോഗമിക്കുന്നു. കരിമണ്ണൂർ, കട്ടപ്പന, രാജാക്കാട്, മുരിക്കാശേരി, നെടുങ്കണ്ടം, പീരുമേട് തുടങ്ങിയ എൽഎ ഓഫീസുകളിൽ സർവേയും സംയുക്തയോഗങ്ങളും നടന്നുവരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് രണ്ട് വർഷം പൂർത്തിയായപ്പോൾ സംസ്ഥാനത്ത‌് 70,000 പട്ടയങ്ങളാണ് വിതരണംചെയ്തത്. 2017 മെയ് 21 നും 2018 ഫെബ്രുവരി 17 നും ഇടുക്കി ജില്ലയിൽ രണ്ട് ഘട്ടങ്ങളിലായി 14,434 പട്ടയങ്ങൾ കർഷകർക്ക് നൽകുകയുണ്ടായി. കട്ടപ്പന, ഇരട്ടയാർ, കുമളി, അടിമാലി എന്നിവിടങ്ങളിൽവച്ച് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പട്ടയം വിതരണം ചെയ്തു. ഇടുക്കിക്കൊപ്പം മറ്റ് ജില്ലകളിലുംകൂടി 27,011 പട്ടയങ്ങൾ നൽകുന്നതിനുള്ള നടപടികളാണ‌് പുരോഗമിക്കുന്നത‌്. സംസ്ഥാനത്താകെ 213.67 ഹെക്ടറിൽ കൈയേറ്റം ഒഴിപ്പിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയിൽ പട്ടയ വിതരണത്തിനായി കേന്ദ്രസർക്കാരിൽനിന്നും അനുമതി ലഭിച്ച ഭൂമിക്കാണ‌് 1993 ലെ പ്രത്യേക ചട്ടപ്രകാരവും 1964 ലെ ഭൂപതിവ‌് നിയമപ്രകാരവും പട്ടയം നൽകുന്നത‌്. 1977 ജനുവരി ഒന്നിനുമുമ്പ‌് ഭൂമിയിൽ താമസമാക്കിയവരും കൈവശക്കാരും പിന്തുടർച്ചയായി കൈമാറിയവരുമായ കർഷക വിഭാഗങ്ങൾക്ക‌് പട്ടയ അവകാശം വിഭാവനം ചെയ്യുന്നതാണ‌് 1993 ലെ വനഭൂമി കുടിയേറ്റ ക്രമീകരിക്കൽ ചട്ടം. അർഹരായ കർഷകർക്കെല്ലാം ഉപാധിരഹിത പട്ടയമെന്നത‌് എൽഡിഎഫ‌ിന്റെ തെരഞ്ഞെടുപ്പ‌് വാഗ‌്ദാനമായിരുന്നു. ഉപാധികൾ അടിച്ചേൽപ്പിച്ചും പട്ടയനടപടികൾ താറുമാറാക്കുകയുമായിരുന്നു കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ. പിണറായി സർക്കാർ അധകാരത്തിലെത്തി ഏതാനും മാസങ്ങൾ പിന്നിട്ടപ്പോൾ ഇടുക്കിയിൽ മാത്രം ആദ്യഘട്ടമായി 5000 ലേറെ കർഷകർക്ക‌് ആകെ 14,682.5494 ഹെക്ടറിൽ മുഖ്യമന്ത്രി കട്ടപ്പനയിലെത്തി പട്ടയം വിതരണംചെയ‌്തു. പിന്നീട‌് ഒമ്പത‌് മാസം കഴിഞ്ഞപ്പോൾ രണ്ടാംഘട്ടമായി 9000 ലധികം പട്ടയങ്ങളും മൂന്ന‌് കേന്ദ്രങ്ങളിൽവച്ച‌് നൽകി. സംസ്ഥാനത്തെ യോഗ്യരായ കർഷകർക്കെല്ലാം പട്ടയം നൽകുന്നതിനും ഇഎസ‌്ഐ ഉൾപ്പെടെയുള്ള ഭൂപ്രശ‌്നങ്ങൾ പരിഹരിക്കുന്നതിനും തിരുവനന്തപുരത്ത‌് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ബന്ധപ്പെട്ട മന്ത്രിമാരേയും ഉന്നത ഉദ്യോഗസ്ഥരേയും ഇടുക്കിയിലെ ജനപ്രതിനിധികളേയും പങ്കെടുപ്പിച്ച‌് അഞ്ചിലേറെ പ്രത്യേക യോഗങ്ങൾ ചേർന്ന‌് നടപടികൾ ത്വരിതപ്പെടുത്തിയിരുന്നു. മന്ത്രിമാരായ എം എം മണിയും ഇ ചന്ദ്രശേഖരനും ഉൾപ്പെടെയുള്ളവരും യോഗങ്ങളിൽ പങ്കെടുത്തു. ജനകീയ സർക്കാരിന്റെ കർഷകരോടുള്ള പ്രതിബദ്ധതയാണ‌് മൂന്നാംഘട്ട പട്ടയവിതരണത്തിലേക്ക‌് നടപടികൾ നീങ്ങുന്നത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2Qy0ccQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages