വനിതാ മതിൽ: കണ്ണിചേരാൻ ലീഗ‌് വനിതാ നേതാവും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 16, 2018

വനിതാ മതിൽ: കണ്ണിചേരാൻ ലീഗ‌് വനിതാ നേതാവും

വളാഞ്ചേരി
വനിതാ മതിലിൽ അണിചേരാൻ മുസ‌്ലിംലീഗ‌് വനിതാ നേതാവും.  വളാഞ്ചേരി മുനിസിപ്പാലിറ്റി മുൻ അധ്യക്ഷയായ മുണ്ടശേരി  ഷാഹിനയാണ‌്  നവോത്ഥാന പാരമ്പര്യം കാത്തുസൂക്ഷിക്കാൻ നടത്തുന്ന പരിപാടിയിൽ പങ്കെടുക്കുമെന്ന‌് പ്രഖ്യാപിച്ചത‌്. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യവും സ്ത്രീ സമത്വവും സംരക്ഷിക്കാൻ നടത്തുന്ന പോരാട്ടത്തിൽ ജാതി–- മത–- രാഷ്ട്രീയവ്യത്യാസമില്ലാതെ എല്ലാ വനിതകളും കണ്ണിചേരണമെന്നും ഇവർ പറഞ്ഞു. വനിതാ മതിലിനെ വർഗീയമായി ചിത്രീകരിക്കാനുള്ള തല്‍പ്പരകക്ഷികളുടെ നീക്കം മതേതര കേരളം തള്ളിക്കളയുമെന്നും അവർ വ്യക്തമാക്കി. നഗരസഭാ പ്രഥമ അധ്യക്ഷകൂടിയായ ഷാഹിന മുസ്ലിംലീഗ് വളാഞ്ചേരി കോതോൾ വാർഡ് പ്രസിഡന്റ്‌ ഇ ഹസന്റെ ഭാര്യയാണ‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2Ezsc9V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages