കൊച്ചി
കൂടുതൽ കാണുകയും കുറച്ചു പകർത്തുകയും ചെയ്യുമ്പോഴാണ് ഒരു മികച്ച ഫോട്ടോഗ്രാഫറുണ്ടാകുന്നതെന്ന് പ്രശസ്ത ഫോട്ടോഗ്രാഫർ നിക് ഊട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു ഫോട്ടോ പകർത്താൻ തുടർച്ചയായി ക്ലിക്ക് ചെയ്യുന്നത് പഴയ സ്‌കൂൾ രീതിയാണ്. ആ രീതി ഉപേക്ഷിക്കണമെന്നാണ് പുതിയ തലമുറയോട് പറയാനുള്ളത്. ഇന്നത്തെ കാലത്ത് മികച്ച ഫോട്ടോഗ്രാഫറാകാൻ ക്യാമറതന്നെ ആവശ്യമില്ല. ക്യാമറയെ വെല്ലുന്നതാണ് ഇപ്പോഴത്തെ മൊബൈൽഫോൺ ക്യാമറകൾ. അതിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താൻ ഫോട്ടോഗ്രാഫർ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിയറ്റ‌്നാമിലെ അമേരിക്കൻ ബോംബിങ്ങിൽനിന്ന‌് രക്ഷപ്പെടാൻ നഗ്നയായി ഓടുന്ന ബാലികയുടെ ചിത്രത്തിലൂടെ ലോകപ്രശസ‌്തനായ നിക‌് ഊട്ട‌് കൊച്ചിയിൽ ബുധനാഴ‌്ച ആരംഭിക്കുന്ന പ്രഥമ വാട്ടർടൗൺ ഫെസ‌്റ്റിന‌് എത്തിയതാണ‌്. നിക്ക് ഊട്ടിനെ ആസ്പദമാക്കി നിർമിക്കുന്ന ഡോക്യുമെന്ററിയും നിക്ക് ഊട്ട് തന്റെ ഫോട്ടോകൾ ഉൾപ്പെടുത്തി എഴുതുന്ന പുസ്തകവും അടുത്തവർഷം പുറത്തിറങ്ങും.
from Kerala || Deshabhimani Online News https://ift.tt/2EqvBrh
via IFTTT
No comments:
Post a Comment