വയനാട്ടിലെയും കുട്ടനാട്ടിലെയും ഭൂപ്രകൃതി മാറ്റം പഠിക്കണം : നിയമസഭാസമിതി റിപ്പോര്‍ട്ട് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 12, 2018

വയനാട്ടിലെയും കുട്ടനാട്ടിലെയും ഭൂപ്രകൃതി മാറ്റം പഠിക്കണം : നിയമസഭാസമിതി റിപ്പോര്‍ട്ട്


തിരുവനന്തപുരം
മഹാപ്രളയത്തിന്റെ ഭാഗമായി വയനാട‌്, കുട്ടനാട‌് എന്നിവിടങ്ങളിലെ ഭൂപ്രകൃതിക്ക‌് സംഭവിച്ച മാറ്റങ്ങളെക്കുറിച്ച‌് നാഷണൽ സെന്റർ ഫോർ എർത്ത‌് സയൻസ‌് സ‌്റ്റഡീസിനെ(എൻസിഇഎസ‌്എസ‌്)ക്കൊണ്ട‌് പഠനം നടത്തിക്കണമെന്ന‌് നിയമസഭാസമിതിയുടെ എസ‌്റ്റിമേറ്റ‌് കമ്മിറ്റി റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ ഭൂവിനിയോഗനയം രൂപപ്പെടുത്തണം. ദുരന്തപ്രതിരോധവും മാനേജ‌്മെന്റും പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

ശാസ‌്ത്രീയപഠനത്തിന്റെ അടിസ്ഥാനത്തിൽ പുതിയനയം രൂപപ്പെടുത്തണമെന്ന‌് സമിതി ചെയർമാൻ എസ‌് ശർമ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.  വയനാട്ടിലെയും കുട്ടനാട്ടിലെയും നഷ്ടങ്ങളും അനന്തരപ്രവർത്തനങ്ങളും സംബന്ധിച്ച‌ റിപ്പോർട്ടുകളാണ‌് സമിതി സഭയിൽവച്ചത‌്. പ്രളയത്തിൽ പൂർണമായോ ഭാഗികമായോ വീട‌് തകർന്നവർക്ക‌് ദുരന്തനിവാരണ സമിതിയിൽനിന്ന‌് ആവശ്യമായ സഹായം നൽകണം. ഭൂമി വീണ്ടുകീറിയതുമൂലം ഉപയോഗശൂന്യമായ വീടുക‌ളിൽ ഉള്ളവരുടെ നഷ്ടം  ദുരന്തത്തിൽ ഉൾപ്പെടുത്തി അവരെ പുനരധിവസിപ്പിക്കണം. വയനാട്ടിനായി പ്രത്യേക കാർഷിക പാക്കേജ‌് പ്രഖ്യാപിക്കണം. വയനാട്ടിലെ കർഷകർക്ക‌് വലിയ നഷ്ടമാണുണ്ടായത‌്. പ്രളയത്തിന്റെ ഉയരം ഓരോ മേഖലയിലും പഞ്ചായത്തുകളിലും രേഖപ്പെടുത്തി സൂക്ഷിക്കണം. വയനാട്ടിലെ വനപ്രദേശങ്ങളിലെ അനധികൃതനിർമാണം തടയണം. കുട്ടനാടൻ പാടശേഖരങ്ങളുടെ പുറംബണ്ട‌് ബലപ്പെടുത്തണം. ജലത്തിന്റെ ഗുണനിലവാര പരിശോധനയും വേണം. കുട്ടനാട്ടിൽ മണ്ണിന്റെ ആരോഗ്യം എന്നേക്കുമായി നിലനിർത്തുന്ന തരത്തിൽ ദീർഘകാല വിള പദ്ധതിയും  ജൈവകൃഷി രീതിയും ആവിഷ‌്കരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. അംഗങ്ങളായ സി കെ ശശീന്ദ്രൻ,  പി കെ അബ‌്ദുറബ്ബ‌്, ബി ഡി ദേവസി, കോവൂർ കുഞ്ഞുമോൻ, കെ രാജൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2EfuJEZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages