യുഡിഎഫിൽ തമ്മിലടി പുറത്ത‌്; ഇറങ്ങിപ്പോക്കിലും ഭിന്നത - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 5, 2018

യുഡിഎഫിൽ തമ്മിലടി പുറത്ത‌്; ഇറങ്ങിപ്പോക്കിലും ഭിന്നത

തിരുവനന്തപുരം
യുഡിഎഫിലെ തർക്കം നിയമസഭയിൽ മറനീക്കി പുറത്ത‌്. സമ്മേളനം ആരംഭിച്ചതുമുതൽ പുകഞ്ഞുകൊണ്ടിരുന്ന തർക്കമാണ‌് ചൊവ്വാഴ‌്ച മറനീക്കിയത‌്.  ശബരിമല വിഷയമാണോ മന്ത്രി കെ ടി ജലീലിനെതിരായ ആരോപണങ്ങളാണോ സഭയിലുന്നയിക്കേണ്ടതെന്ന‌് കോൺഗ്രസും ലീഗും തമ്മിലായിരുന്നു തർക്കം.

ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ജനറൽ മാനേജർ നിയമനം സംബന്ധിച്ച‌്  കെ മുരളീധരനാണ‌് അടിയന്തര പ്രമേയത്തിന‌് അവതരണാനുമതി തേടിയത‌്.  മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിച്ചു.  അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന‌് പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല ചർച്ച അനുവദിക്കാത്ത സർക്കാർനിലപാടിൽ പ്രതിഷേധിച്ച‌് കോൺഗ്രസ‌് അംഗങ്ങൾ ഇറങ്ങിപ്പോവുകയാണെന്ന‌് പ്രഖ്യാപിച്ചു. തുടർന്ന‌് ബാനറുമായി കോൺഗ്രസ‌് അംഗങ്ങൾ ഇറങ്ങിപ്പോയി. മുസ‌്ലിംലീഗ‌് നിയമസഭാകക്ഷി നേതാവായ എം കെ മുനീർ പ്രസംഗം അവസാനിപ്പിച്ചതോടെ ലീഗ‌് അംഗങ്ങൾ മുദ്രാവാക്യവുമായി  നടുത്തളത്തിലേക്കിറങ്ങി. ഇൗ സമയം പ്രതിപക്ഷ നേതാ‌വ‌് സഭയ‌്ക്കുപുറത്ത‌് മാധ്യമങ്ങളെ കാണുകയായിരുന്നു.  കോൺഗ്രസ‌് അംഗങ്ങൾ ഓടിക്കിതച്ച‌് തിരിച്ചെത്തി സ‌്പീക്കറുടെ ഡയസിനുമുന്നിൽ കൂടിനിന്ന‌് മുദ്രാവാക്യം മുഴക്കി.

സഭാനടപടികളുമായി സഹകരിക്കാമെന്ന‌് പ്രതിപക്ഷ നേതാവ‌് ഉറപ്പുനൽകിയിരുന്നതാണെന്ന കാര്യം സ‌്പീക്കർ ചൂണ്ടിക്കാട്ടിയെങ്കിലും ബഹളം ശമിച്ചില്ല.  സ്ഥിതിഗതികൾ കൈവിട്ടുപോകുമെന്നായതോടെ ചൊവ്വാഴ‌്ചയിലെ സഭാ നടപടികൾ ബഹിഷ‌്കരിക്കുന്നതായി പ്രതിപക്ഷനേതാവ‌് പ്രഖ്യാപിച്ചു. തുടർന്ന‌് പ്രകടനമായി പുറത്തേക്കുപോയി. അടിയന്തര പ്രമേയത്തിന‌് അവതരണാനുമതി തേടി കെ മുരളീധരൻ സംസാരിച്ചതിലും ലീഗിൽ അമർഷമുണ്ട‌്. തങ്ങൾ ഉയർത്തിക്കൊണ്ടുവന്ന പ്രശ‌്നം നിയമസഭയിൽ അവതരിപ്പിക്കേണ്ട സമയമെത്തിയപ്പോൾ കോൺഗ്രസ‌് റാഞ്ചി എന്നാണ‌് ഒരുവിഭാഗംലീഗ‌് നേതാക്കൾ അടക്കം പറയുന്നത‌്. ഇതാണ‌് സ്വന്തം നിലയിൽ നടുത്തളത്തിലിറങ്ങാൻ ലീഗിനെ പ്രേരിപ്പിച്ചത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2BPJ7Cc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages