ജലസുരക്ഷക്ക് ഇൻസ‌്റ്റിറ്റ്യൂട്ട‌് വരുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 24, 2018

ജലസുരക്ഷക്ക് ഇൻസ‌്റ്റിറ്റ്യൂട്ട‌് വരുന്നു

ജലാശയങ്ങളിൽ അപകടങ്ങളുണ്ടാകുമ്പോൾ  രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കാൻ  പ്രത്യേക വൈദഗ‌്ധ്യം നേടിയ ടീം രൂപീകരിക്കുന്നു.  ഇതിനായി കൊച്ചി കേന്ദ്രീകരിച്ച‌് ജലസുരക്ഷാ വിദഗ‌്ധ പരിശീലനകേന്ദ്രം (ഇൻസ‌്റ്റിറ്റ്യൂട്ട‌് ഫോർ അഡ്വാൻസ‌്ഡ‌് ട്രെയ‌്നിങ്‌ ഇൻ വാട്ടർ റസ‌്ക്യൂ) ആരംഭിക്കാനുള്ള നിർദേശം ഫയർ ആൻഡ‌് റസ‌്ക്യൂ സർവീസസ‌് ഡയറക്ടർ ജനറൽ എ ഹേമചന്ദ്രൻ ആഭ്യന്തരവകുപ്പിന‌് സമർപ്പിച്ചു. ഫോർട്ട‌് കൊച്ചിയിലെ  ഫയർഫോഴ‌്സിന്റെ ആദ്യകാല പരിശീലനകേന്ദ്രമാണ‌് ഇൻസ‌്റ്റിറ്റ്യൂട്ടിനായി നിർദേശിച്ചത‌്.  പ്രളയത്തിൽ ഫയർഫോഴ‌്സ‌് നടത്തിയ രക്ഷാപ്രവർത്തനം ശ്രദ്ധേയമായിരുന്നു.

ഇതിനിടയിലുണ്ടായ പരിമിതികളുടെ അനുഭവത്തിലാണ‌്   വിദഗ‌്ധ പരിശീലനം നേടിയവരുടെ പ്രത്യേക സംഘം വേണമെന്ന‌് തീരുമാനിച്ചത‌്.  രാജ്യത്ത‌് ഒഡിഷയിലാണ‌് മികച്ച ജലരക്ഷാ പരിശീലനകേന്ദ്രമുള്ളത‌്. ഒഡിഷ സ‌്റ്റേറ്റ‌് വാട്ടർമാൻ ഷിപ് ആൻഡ‌് ലൈഫ‌്ഗാർഡ‌് ഇൻസ‌്റ്റിറ്റ്യൂട്ടിൽ പരിശീലനം നേടിയ 250 പേരാണ‌് ഉപകരണങ്ങളുമായി  കേരളത്തിലെത്തിയത‌്.  പ്രളയവും വിവിധ ജലാശയ അപകടങ്ങളും ഉണ്ടായാൽ അതിവേഗം രക്ഷാപ്രവർത്തനം നടത്തേണ്ടതുണ്ട‌്.ശക്തമായ ഒഴുക്കിലും യന്ത്രവൽക്കൃത ഡിങ്കിയെ നിയന്ത്രിച്ചുനിർത്താനുള്ള പരിശീലനം, തദ്ദേശീയ വസ‌്തുക്കൾ ഉപയോഗിച്ച‌് താൽക്കാലിക ബോട്ടുകൾ നിർമിക്കാനുള്ള സാങ്കേതിക അറിവ‌് എന്നിവ പകർന്നുനൽകലാണ‌് ഇൻസ‌്റ്റിറ്റ്യൂട്ടിന്റെ പ്രധാന ലക്ഷ്യം. കടലിൽപോലും രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള പരിശീലനവും  നൽകും. പൊതുജനങ്ങൾക്കായി നീന്തൽ, ഡൈവിങ് തുടങ്ങിയവയിൽ ഹ്രസ്വകാല  കോഴ‌്സുകൾ ആരംഭിക്കാമെന്നും നിർദേശത്തിലുണ്ട‌്.

വർഷം 1600 മരണം
വർഷംതോറും  കേരളത്തിൽ  ജലാശയ അപകടങ്ങളിൽ  ഏതാണ്ട‌് 1600 പേർ മരിക്കുന്നു. വാഹനാപകടം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജീവൻ നഷ്ടപ്പെടുന്ന മേഖലയാണ‌് ജലാശയങ്ങൾ.അഗ്നിബാധയേക്കാൾ വലിയ നഷ്ടം ജലാശയ ദുരന്തങ്ങൾമൂലമാണ‌്. 44 നദികളും 30ലധികം ചെറുതും വലുതുമായ കായൽ, നിരവധി ഡാമുകൾ, തോടുകൾ, ക്വാറികൾ, കുളങ്ങൾ എന്നിവയുള്ള കേരളത്തിൽ ജലാശയ അപകടങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി പ്രത്യേക സംവിധാനം അനിവാര്യമാണ‌്.

എന്നാൽ, നിലവിൽ  ജലാശയ രക്ഷാപ്രവർത്തനത്തിന‌് ഫയർഫോഴ‌്സ‌് സ‌്കൂബാ ടീമുകൾ ഉണ്ടെങ്കിലും ആറു മേഖലകളിലും ഇവയുടെ എണ്ണം പരിമിതമാണ‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2ELZ2mS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages