ഉയരുന്നത് മാനവികതയുടെ മതില്‍ : ജാസി ഗിഫ്റ്റ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 30, 2018

ഉയരുന്നത് മാനവികതയുടെ മതില്‍ : ജാസി ഗിഫ്റ്റ‌്


തിരുവനന്തപുരം
വനിതാമതിലിന്റെ പ്രചാരണാർഥം ഗായകനും സംഗീതസംവിധായകനുമായ ജാസി ഗിഫ്റ്റും രംഗത്ത്. ശനിയാഴ്ച തിരുവനന്തപുരം കുന്നുകുഴി വാർഡിലാണ് ജാസിയും സംഘവും വീടുകൾതോറും കയറിയിറങ്ങി പ്രചാരണം നടത്തിയത്. ജാസിക്കൊപ്പം വൻ ജനാവലിയും കൂടി.

"എനിക്കിത് ചരിത്രനിയോഗമാണ‌്. നവോത്ഥാനസംരക്ഷണത്തിനായി നടക്കുന്ന വനിതാ മതിൽ  വൻമതിലായി മാറുമെന്നതിൽ സംശയമില്ല. നാടിനെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെയുള്ള കോട്ടയാകും വനിതാമതിൽ. ഇതിൽനിന്ന് ആർക്കും മാറിനിൽക്കാനാകില്ല. മാനവികതയുടെയും സമത്വത്തിന്റെയും മഹാസന്ദേശമാണിത‌്. പുതുവത്സരദിനത്തിൻ പുതു പ്രതീക്ഷ നൽകുന്ന വനിതാമതിലിന് എല്ലാ പിന്തുണയും ഉണ്ടാകും–- ജാസി ഗിഫ്റ്റ് പറഞ്ഞു.

കൗൺസിലർ ഐ പി ബിനു, ട്രാൻസ‌്ജെൻഡർ കുടുംബശ്രീ ഭാരവാഹി ശ്യാമ എസ് പ്രഭാകർ തുടങ്ങിയവരും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും പിന്തുണയുമായി എത്തി.



from Kerala || Deshabhimani ​Online ​News http://bit.ly/2LDw7D2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages