സ്വന്തം ലേഖകൻ
നടിയുടെ ബ്യൂട്ടിപാർലറിലേക്ക‌് വെടിവയ‌്പുണ്ടായ സംഭവത്തിനുപിന്നിൽ മുംബൈ അധോലോക നായകൻ രവി പൂജാരിതന്നെയെന്ന‌് സൂചന. പാർലർ ഉടമ നടി ലീന മരിയ പോളിന്റെ ഫോണിലേക്കുവന്ന ഭീഷണിസന്ദേശം രവി പൂജാരിയുടെതന്നെയെന്ന നിഗമനത്തിലാണ‌് അന്വേഷണസംഘം.
ആക്രമണത്തിനുശേഷം ചില ചാനലുകളിലേക്ക‌് രവി പൂജാരിയുടേതെന്ന പേരിൽ ശബ്ദസന്ദേശം ലഭിച്ചിരുന്നു. ആക്രമണത്തിനുപിന്നിൽ താൻതന്നെയാണെന്നും പ്രധാന ലക്ഷ്യം നടിയല്ലെന്നും മറ്റൊരാളാണെന്നുമായിരുന്നു സന്ദേശത്തിൽ. നടിയുടെ ഫോണിലേക്ക‌് വന്ന ഭീഷണിസന്ദേശവും ചാനലുകളിലേക്ക‌് വന്ന സന്ദേശവും പൂജാരിയുടേതാണെന്നാണ‌് അന്വേഷണസംഘത്തിന്റെ നിഗമനം. ഇതിന്റെ വ്യക്തതയ‌്ക്കായി മുംബൈ, ബംഗളൂരു പൊലീസുമായി അന്വേഷണസംഘം ബന്ധപ്പെട്ടിരുന്നു. എന്നാൽ, ശബ്ദസന്ദേശം രവി പൂജാരിയുടേതാണെന്ന‌് സ്ഥിരീകരിച്ചിട്ടില്ലെന്ന‌് അന്വേഷണത്തിന‌് നേതൃത്വം നൽകുന്ന തൃക്കാക്കര എസിപി പി പി ഷംസ‌് പറഞ്ഞു.ബൈക്കിലെത്തിയ അക്രമിസംഘം ബംഗളൂരുവിലേക്ക‌് കടന്നെന്നാണ‌് സൂചന. സംഭവത്തെതുടർന്ന‌് ചെന്നൈയിലേക്കും ബംഗളൂരുവിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. നടിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച‌് അന്വേഷിക്കാനായിരുന്നു ഇത‌്. ലീന മരിയ പോളും ഇപ്പോൾ തിഹാർ ജയിലിൽ കഴിയുന്ന സുഹൃത്ത‌് സുകേഷ‌് ചന്ദ്രശേഖറും ചേർന്ന‌് ചെന്നൈയിലും മുംബൈയിലും സാമ്പത്തികത്തട്ടിപ്പുകൾ നടത്തിയിരുന്നു. ചെന്നൈയിലെ ബാങ്കിൽനിന്ന‌് 19 കോടി രൂപ തട്ടിപ്പ‌് നടത്തിയ കേസിൽ ഇരുവരെയും തമിഴ‌്നാട‌് പൊലീസ‌് അറസ‌്റ്റ‌് ചെയ‌്തിരുന്നു. മുംബൈയിലും സാമ്പത്തിക കുറ്റകൃത്യത്തിന‌് ഇരുവരും പിടിയിലായിരുന്നു. തമിഴ‌്നാട്ടിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട‌് ഹവാല ഇടപാട‌് നടത്തിയ കേസിലാണ‌് സുകേഷ‌് ചന്ദ്രശേഖർ ഇപ്പോൾ ജയിലിൽ കഴിയുന്നത‌്.
സുകേഷ‌് ചന്ദ്രശേഖർ കൊച്ചിയിൽ റിസോർട്ടിൽ 29 ദിവസം താമസിച്ചിരുന്നതായും പൊലീസ‌് കണ്ടെത്തിയിരുന്നു.മുംബൈയിൽ ലീന മരിയ പോൾ നിരവധിപേരെ കബളിപ്പിച്ചിട്ടുണ്ടെന്നും അതിനാലാണ‌് 25 കോടി രൂപ അവരോട‌് ആവശ്യപ്പെട്ട‌് ഭീഷണിപ്പെടുത്തിയതെന്നുമാണ‌് രവി പൂജാരിയുടേതെന്ന പേരിൽ ചാനലുകൾക്ക‌് അയച്ച ശബ്ദസന്ദേശത്തിൽ ഉണ്ടായിരുന്നത‌്.
from Kerala || Deshabhimani Online News http://bit.ly/2LFnhVD
via IFTTT
No comments:
Post a Comment