ശ്രീനഗര്‍> കാശ്മീരിലെ നൗഗാമില്‍ നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ച രണ്ട് പേരെ സൈന്യം വധിച്ചു. നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ പാക് സൈനികരെന്ന് സംശയം.
പാക് സൈനികരുടേതിന് സമാനമായ വസ്ത്രങ്ങളാണ് ഇവര്‍ ധരിച്ചിരുന്നത്. നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്നതിനായി പാക് സൈന്യം ഇന്നലെ അതിർത്തിയിൽ വെടിവെയ്പ്പ് നടത്തിയിരുന്നു. പാക് സൈന്യത്തിന്റെ മുദ്രയുള്ള ആയുധങ്ങളും ഇവരിൽനിന്ന് കണ്ടെടുത്തു.
വലിയൊരു സംഘമാണ് നുഴഞ്ഞുകയറാൻ ശ്രമിച്ചതെന്ന് സൈന്യം അറിയിച്ചു. പ്രദേശത്ത് ആയുധങ്ങൾ ഒളിപ്പിച്ചിട്ടുള്ളതായും സംശയിക്കുന്നു.
from Kerala || Deshabhimani Online News http://bit.ly/2BNr4vs
via IFTTT
No comments:
Post a Comment