മുല്ലപ്പള്ളിയുടെ പ്രസ‌്താവന സത്യപ്രതിജ്‌ഞാലംഘനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 3, 2018

മുല്ലപ്പള്ളിയുടെ പ്രസ‌്താവന സത്യപ്രതിജ്‌ഞാലംഘനം

ഗുജറാത്ത‌് കലാപം, ഇസ്രത‌് ജഹാൻ കേസുകളെ കുറിച്ച‌് കെപിസിസി പ്രസിഡന്റും മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പ്രസ‌്താവന വിവാദത്തിൽ. ഈ കേസുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ബിജെപി അധ്യക്ഷൻ അമിത‌് ഷായെയും  എൻഐഎ  ഉദ്യോഗസ്ഥനായിരിക്കെ ഡിജിപി ലോക‌്നാഥ‌് ബെഹ‌്റ വെള്ളപൂശി റിപ്പോർട്ട‌് നൽകിയെന്നാണ‌് മുല്ലപ്പള്ളിയുടെ ആരോപണം. ഇത‌് സംബന്ധിച്ച ഫയൽ ആഭ്യന്തര സഹമന്ത്രിയായിരിക്കെ കണ്ടെന്നും വിസ‌്മയപ്പെട്ടെന്നും മുല്ലപ്പള്ളി പറയുന്നു. 

ദേശീയരാഷ്ട്രീയത്തിൽ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ‌് മുല്ലപ്പള്ളിയുടെ  പ്രസ‌്താവനയിൽ പറയുന്ന ആരോപണങ്ങൾ.  രാജ്യത്തെ പിടിച്ചുകുലുക്കിയ ഗുജറാത്ത‌് കലാപക്കേസുകളിലും വ്യാജ ഏറ്റുമുട്ടൽ കേസിലും അന്നത്തെ ഗുജറാത്ത‌് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും  ബെഹ‌്റ വെള്ളപൂശിയെന്നാണ‌് മുല്ലപ്പള്ളി പറയുന്നത‌്.  എൻഐഎയുടെ അന്വേഷണ സംഘത്തലവൻ യഥാർഥ റിപ്പോർട്ട‌് അട്ടിമറിച്ചെങ്കിൽ ആ വിവരം മനസ്സിലാക്കിയിട്ടും, ആ ഫയൽ കണ്ടിട്ടും അന്നത്തെ ആഭ്യന്തര സഹമന്ത്രി എന്തുകൊണ്ട‌് ഒരു നടപടിയും എടുത്തില്ല എന്നതാണ‌് പ്രധാന ചോദ്യം. മാത്രമല്ല, തങ്ങളുടെ ബദ്ധശത്രുക്കളായ ബിജെപിയെ തകർക്കാൻ കിട്ടുമായിരുന്ന രാഷ്ട്രീയ അവസരം കൂടിയാണ‌്  മുല്ലപ്പള്ളി അന്ന‌് ഇല്ലാതാക്കിയതെന്നും പറയേണ്ടിവരും. ഇത‌് മുല്ലപ്പള്ളിയെന്ന രാഷ്ട്രീയനേതാവിന്റെ കാപട്യവും അവസരവാദവുംകൂടി വ്യക്തമാക്കുന്നു.

അന്ന‌് മിണ്ടാതിരുന്നത‌് മോഡിയെയും അമിത‌്‌ ഷായെയും രക്ഷിക്കാനായിരുന്നെന്ന‌് പറഞ്ഞാലും തെറ്റാവുകയുമില്ല. അന്ന‌് മിണ്ടാതിരിക്കുകയും ഇപ്പോൾ മറ്റൊരു രാഷ്ട്രീയലക്ഷ്യത്തോടെ ആക്ഷേപം ഉന്നയിക്കുകയും ചെയ്യുന്നതിൽ രാഷ്ട്രീയ സത്യസന്ധത ഇല്ലായ‌്മ മാത്രമല്ല, ഭരണാധികാരി എന്ന നിലയിലുള്ള കഴിവുകേടും സത്യപ്രതിജ്ഞാലംഘനവും കൂടി കാണാം. ദേശീയ അന്വേഷണ ഏജൻസി അതീവ രഹസ്യമായി അന്വേഷിച്ച ഒരു കേസുമായി ബന്ധപ്പെട്ട‌് കിട്ടിയ തെളിവുകളിലെ വിവരങ്ങളാണ‌് വർഷങ്ങൾക്കുശേഷം പരസ്യപ്പെടുത്തുന്നത‌്. ആഭ്യന്തരവകുപ്പുമായി  ബന്ധപ്പെട്ടുള്ള ഇത്തരം രഹസ്യങ്ങൾ പരസ്യമാക്കുന്നത‌് സത്യപ്രതിജ്ഞാലംഘനം കൂടിയാണ‌്.

ഗുജറാത്ത‌് കലാപക്കേസുകളിലും ഇസ‌്റത്ത‌് ജഹാൻ ഏറ്റമുട്ടൽ കേസ‌് ഉൾപ്പെടെയുള്ള വ്യാജ ഏറ്റുമുട്ടൽ കേസുകളിലുമെല്ലാം സിപിഐ എമ്മും ഇടതുപക്ഷവും നേരത്തെ നിലപാട‌് വ്യക്തമാക്കിയിട്ടുള്ളതാണ‌്. ആർഎസ‌്എസും ബിജെപിയുമെല്ലാം നടത്തുന്ന ന്യൂനപക്ഷവേട്ടയുടെ പ്രതിരൂപങ്ങളാണ‌് ഇവയെല്ലാം. അതിൽ മോഡിക്കും അമിത‌്‌ ഷായ‌്ക്കും സംഘപരിവാർ നേതാക്കൾക്കുമെല്ലാമുള്ള പങ്ക‌് വെളിച്ചത്ത‌് കൊണ്ടുവരാൻ എന്നും മുൻപന്തിയിലും സിപിഐ എം ആയിരുന്നു.

സർക്കാർ അധികാരത്തിൽ വന്ന ഉടനെ ടി പി സെൻകുമാറിനെ മാറ്റിയാണ‌് ബെഹ‌്റയെ പൊലീസ‌് മേധാവിയാക്കിയത‌്. സെൻകുമാറിനെ മാറ്റാൻ ഭരണപരമായും രാഷ്ട്രീയമായും ഒട്ടേറെ കാര്യങ്ങളുമുണ്ടായിരുന്നു. അത‌് ശരിയാണെന്ന‌് വ്യക്തമാകുകയാണ‌്. മുല്ലപ്പള്ളി ആക്ഷേപിക്കുന്ന മോഡി ബന്ധമാണെങ്കിൽ ആ പദവിക്ക‌് ഏറ്റവും അനുയോജ്യൻ സെൻകുമാർ ആണെന്ന കാര്യത്തിലും കേരളത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ നിരീക്ഷിക്കുന്ന കൊച്ചുകുട്ടിക്ക‌് പോലും  മനസ്സിലാകും.

സെൻകുമാർ കഴിഞ്ഞാൽ സീനിയോറിറ്റിയിൽ ജേക്കബ‌്‌ തോമസും ബെഹ‌്റയുമാണ‌്. ഇതിൽ ആരെയാണ‌് ആക്കേണ്ടിയിരുന്നതെന്നും കഴിഞ്ഞ രണ്ട‌് വർഷത്തെ സംഭവവികാസങ്ങൾ പരിശോധിച്ചാൽ മതി.



from Kerala || Deshabhimani ​Online ​News https://ift.tt/2FZ4o0r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages