സ്വന്തം ലേഖകൻ
സെക്രട്ടറിയറ്റിന‌് മുന്നിലെ പത്ത‌് ദിവസത്തെ നിരാഹാരം മതിയാക്കി ബിജെപി ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനും പിൻവാങ്ങി. കെ സുരേന്ദ്രനും എം ടി രമേശും സമരം ഏറ്റെടുക്കാൻ വിസമ്മതിച്ചതോടെ ശോഭ സുരേന്ദ്രന്റെ പകരക്കാരനായി പാലക്കാട്ടുനിന്നുള്ള എൻ ശിവരാജനെ സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ള നിയോഗിച്ചു. പിള്ള പക്ഷക്കാരനാണ‌് സംസ്ഥാന വൈസ‌് പ്രസിഡന്റ‌് കൂടിയായ ശിവരാജൻ.
ജനറൽ സെക്രട്ടറിമാരായ കെ സുരേന്ദ്രനും എം ടി രമേശും ആരോഗ്യകാരണങ്ങൾ പറഞ്ഞാണ‌് പിൻവലിഞ്ഞത‌്. പ്രമേഹരോഗ ബാധിതനായതിനാൽ നിരാഹാരം കിടക്കാൻ കഴിയില്ലെന്നാണ‌് സുരേന്ദ്രൻ അറിയിച്ചത‌്. മുരളീധരപക്ഷക്കാരനായ സുരേന്ദ്രനെ കിടത്തുന്നതിനോട‌് പിള്ളപക്ഷത്തും താൽപ്പര്യമില്ലായിരുന്നു.
അതിനിടെ നിരാഹാരം അനുഷ‌്ഠിച്ചുവന്ന ശോഭ സുരേന്ദ്രൻ സ‌്റ്റീൽ ഗ്ലാസിൽ എന്തോ കുടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വെള്ളിയാഴ‌്ച വൈറലായി. നിരാഹാരം കിടക്കുന്നവർ ചൂടുവെള്ളം കുടിക്കാറാണ‌് പതിവ‌്. സത്യഗ്രഹപ്പന്തലിലുണ്ടായിരുന്ന വനിതാപ്രവർത്തകർ സ‌്റ്റീൽ ഗ്ലാസ‌് കൈകൊണ്ട‌് പൊതിഞ്ഞുപിടിച്ച‌് കൊടുക്കുന്ന ദൃശ്യമാണ‌് വ്യാപകമായി പ്രചരിച്ചത‌്.
വൈകുന്നേരത്തോടെ ആരോഗ്യനില വഷളായതിനാൽ ആശുപത്രിയിലേക്ക‌് മാറ്റണമെന്ന‌് ആവശ്യമുയരുകയും ചെയ‌്തു. ഇതിനിടെ ബിജെപി നടത്തിയ നവാഗത നേതൃസംഗമവും പൊളിഞ്ഞു. വിവിധ പാർടികളിൽനിന്നുള്ള 18,600 പേർ ബിജെപിയിൽ ചേർന്നതായി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ള അവകാശപ്പെട്ടെങ്കിലും കോൺഗ്രസുകാരനായ ജി രാമൻനായരും മുൻ ഡിജിപി ടി പി സെൻകുമാറുമാണ‌് അറിയപ്പെടുന്നവരായി എത്തിയത‌്. ദേശീയ സെക്രട്ടറി എച്ച‌് രാജയും പങ്കെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2VfyaBS
via IFTTT
No comments:
Post a Comment