ഐസിഎആറിനെ ഒതുക്കി വ്യാജൻ വിലസുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 18, 2018

ഐസിഎആറിനെ ഒതുക്കി വ്യാജൻ വിലസുന്നു


കൊച്ചി
ഇന്ത്യൻ കാർഷികമേഖലയിലെ പരിശീലനങ്ങളിലും ഗവേഷണരംഗത്തും നയരൂപീകരണപ്രക്രിയയിലുമെല്ലാം പ്രധാന പങ്കാളിയാകേണ്ട ഐസിഎആറിനെ നോക്കുകുത്തിയാക്കി ഈ രംഗത്ത‌് വ്യാജൻ വിലസുന്നു. പേരുകൊണ്ട‌് കേന്ദ്ര സർക്കാരിനുകീഴിലുള്ള സ്വതന്ത്രസമിതിയെന്ന‌് തോന്നിപ്പിച്ചും വിദേശരാജ്യങ്ങളിൽ ഇന്ത്യൻ കാർഷികമേഖലയെ പ്രതിനിധാനംചെയ‌്ത‌് അധികൃതരുടെ ഒത്താശയോടെ പങ്കെടുത്തുമൊക്കെയാണ‌് വ്യാജൻ കളംപിടിക്കുന്നത‌്.
രാജ്യത്തെ കാർഷിക ഗവേഷണ മേഖലയിലും അക്കാദമിക പരിശീലന പരിപാടികളിലുമെല്ലാം തീരുമാനമെടുക്കേണ്ട സമിതിയാണ‌് ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ച‌് (ഐസിഎആർ). പ്രധാനമന്ത്രിയോ കൃഷിമന്ത്രിയോ ഉന്നത അധികൃതരോ വിദേശരാജ്യങ്ങളിൽ കാർഷികമേഖലയുമായി ബന്ധപ്പെട്ട‌് ഉച്ചകോടികളിലോ ഉന്നതതല സമ്മേളനങ്ങളിലോ പങ്കെടുക്കുമ്പോൾ ഐസിഎആർ പ്രതിനിധികൾ അനുഗമിക്കാറുണ്ട‌്. സമ്മേളനങ്ങളിലും ഇവർ പങ്കെടുക്കാറുണ്ട‌്. എന്നാൽ, ഐസിഎആറിനെ മാറ്റിനിർത്തി കുറച്ചുനാളുകളായി ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നത‌് ഐസിഎഫ‌്എ (ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചർ) എന്ന സ്വകാര്യ സംഘടനയുടെ പ്രതിനിധികളാണെന്ന‌് ആരോപണമുണ്ട‌്. 

1999 മുതൽ പുറത്തിറക്കുന്ന അഗ്രികൾച്ചർ ടുഡെ എന്ന കാർഷിക ജേർണലിന്റെ ചീഫ‌് എഡിറ്ററായിരുന്ന എം ജെ ഖാൻ ചെയർമാനായ സ്വകാര്യ സംഘടനയാണ‌് ഐസിഎഫ‌്എ.  കേന്ദ്രമന്ത്രിസഭയിലെ പ്രമുഖരുമായി സംഘടനയുടെ ചെയർമാനുള്ള ബന്ധം ഉപയോഗിച്ചാണ‌് സർക്കാർ പരിപാടികളിൽ ഇവർ നുഴഞ്ഞുകയറുന്നത‌്. ഇതിനുപുറമെ ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലതിലും നയരൂപീകരണസമിതികളിൽ ഐസിഎഫ‌്എയുടെ പ്രതിനിധികളുണ്ട‌്. ഉത്തർപ്രദേശ‌്, മധ്യപ്രദേശ‌്, ഹരിയാന, പഞ്ചാബ‌് എന്നിവിടങ്ങളിലെല്ലാം സംസ്ഥാന സർക്കാരിന്റെ പ്രധാന കാർഷിക പരിപാടികളുടെ സംഘാടകനും സ‌്പോൺസറുമാകുന്നത‌് ഈ സംഘടനയാണ‌്.

2017ൽ ചൈനയിൽ നടന്ന ലോക ടീ ഉച്ചകോടിയിൽ പങ്കെടുത്തതിനുപുറമെ വിവിധ രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനങ്ങൾ, ആഗോള ഉച്ചകോടികൾ, വട്ടമേശ സമ്മേളനങ്ങൾ, അവാർഡുദാനച്ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നതും ഇവരാണ‌്.  ‘കാർഷികരംഗത്തെ വിഷയങ്ങളിലും നയപരിപാടികളിലും പങ്കെടുക്കുന്ന ‘അപെക‌്സ‌് പോളിസി തിങ്ക‌് ടാങ്ക‌്’ എന്നാണ‌് ചെയർമാൻ ഡോ. എം ജെ ഖാൻ സംഘടനയെ വെബ‌്സൈറ്റിൽ വിശേഷിപ്പിക്കുന്നത‌്. പ്രമുഖ കേന്ദ്രമന്ത്രിമാരുടെ അഭിനന്ദനക്കുറിപ്പുകളുമുണ്ട‌് വെബ‌്സൈറ്റിൽ.  സംഘടനയുടെ പേരുതന്നെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന‌് കാർഷിക വിദഗ‌്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യാ ഗവൺമെന്റിന്റെ കീഴിലുള്ള സംഘടനയാണെന്ന‌് തെറ്റിദ്ധാരണ മറ്റ‌ു രാജ്യങ്ങളിലുള്ളവർക്ക‌് ഉണ്ടാക്കാൻ ഐസിഎഫ‌്എ എന്ന പേര‌് ഇടനൽകുന്നുണ്ടെന്നാണ‌് ഇവർ  പറയുന്നത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2S6ikYc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages