ഓട്ടോകളിൽ മീറ്റർ ക്രമീകരണം നാല്‌ ഘട്ടമായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 30, 2018

ഓട്ടോകളിൽ മീറ്റർ ക്രമീകരണം നാല്‌ ഘട്ടമായി


സംസ്ഥാനത്തെ പുതുക്കിയ യാത്രാനിരക്കിന‌് ആനുപാതികമായി ഓട്ടോകളിൽ മീറ്റർ ക്രമീകരണം തുടങ്ങി. ജില്ലാ, താലൂക്ക‌് ലീഗൽ മെട്രോളജി ഓഫീസുകൾവഴിയാണ‌് പുതുക്കിയ നിരക്കനുസരിച്ചുള്ള മീറ്റർ ക്രമീകരണം. ആകെയുള്ള എട്ടുലക്ഷം ഓട്ടോകളെ നാല‌് ഘട്ടമായി തിരിച്ചാണ‌് മീറ്റർ പുതുക്കിനൽകുന്നത‌്.

14നാണ‌് സംസ്ഥാനത്തെ ഓട്ടോ–-ടാക‌്സി നിരക്കുകൾ പുതുക്കി വിജ്ഞാപനമായത‌്. ഓട്ടോയ‌്ക്ക‌് കുറഞ്ഞ നിരക്ക‌് 20ൽനിന്ന‌് 25 രൂപയായി. ഒന്നര കിലോമീറ്ററാണ‌് മിനിമം കൂലിക്ക‌് സഞ്ചരിക്കാവുന്ന ദൂരം. തുടർന്ന‌് ഓരോ കിലോമീറ്ററിനും 12 രൂപ വീതം നൽകണം. 100 മീറ്ററിന‌് 1.20 രൂപ എന്ന തോതിലായിരിക്കും അധികദൂരത്തിന്റെ നിരക്ക‌്.  

ക്വാഡ്രി സൈക്കിളുകൾക്ക‌് (നാല‌് ചക്രമുള്ള ഓട്ടോ) മിനിമം നിരക്ക‌് ഒന്നര കിലോമീറ്റർ വരെ 30 രൂപയായി. ശേഷമുള്ള ഓരോ കിലോമീറ്ററിനും  12 രൂപ.
1500 സിസി വരെയുള്ള ടാക‌്സികൾക്ക‌് 175 രൂപയാണ‌് മിനിമം ചാർജ‌്. അഞ്ചുകിലോമീറ്ററിനുശേഷമുള്ള ഓരോ കിലോമീറ്ററിനും 15 രൂപ.

1500 സിസിക്ക‌് മുകളിലുള്ള ടാക‌്സിക്ക‌് കിലോമീറ്ററിന‌് 17 രൂപയും അഞ്ചു കിലോമീറ്റർവരെ മിനിമം ചാർജ‌് 200 രൂപയുമായി. വെയ‌്റ്റിങ്‌ ചാർജ‌്, അധികനിരക്ക‌് വ്യവസ്ഥകൾ അതേപടി തുടരും. ഒക്ടോബർമുതൽ ഡിസംബർവരെ പരിശോധന പൂർത്തിയാക്കിയ ഓട്ടോകളിലാണ‌് ആദ്യഘട്ടത്തിൽ മീറ്റർ പുതുക്കി നൽകുക.
(ശനിയാഴ‌്ചയിലെ പത്രത്തിൽ ഓട്ടോക‌ളുടെ പുതുക്കിയ നിരക്കുസംബന്ധിച്ച വാർത്തയിൽ പിശക‌് സംഭവിച്ചതിൽ ഖേദിക്കുന്നു)



from Kerala || Deshabhimani ​Online ​News http://bit.ly/2rXdAso
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages