കേരള ഒളിമ്പിക‌് അസോസിയേഷൻ തെരഞ്ഞെടുപ്പ‌് ഡൽഹിയിൽ; ലക്ഷ്യം അട്ടിമറി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 30, 2018

കേരള ഒളിമ്പിക‌് അസോസിയേഷൻ തെരഞ്ഞെടുപ്പ‌് ഡൽഹിയിൽ; ലക്ഷ്യം അട്ടിമറി

കൊച്ചി
കേരള ഒളിമ്പിക‌് അസോസിയേഷൻ തെരഞ്ഞെടുപ്പ‌് അട്ടിമറിക്കാൻ തെരഞ്ഞെടുപ്പ‌ുവേദി ഡൽഹിയിലേക്ക‌് മാറ്റി. അസോസിയേഷൻ തെരഞ്ഞെടുപ്പ‌് അനിശ‌്ചിതമായി നീട്ടിക്കൊണ്ടുപോകാനുള്ള അഡ‌്ഹോക‌് കമ്മിറ്റിയുടെ നീക്കത്തിന‌് ഹൈക്കോടതി നേരത്തെ തടയിട്ടിരുന്നു. തെരഞ്ഞെടുപ്പ‌് നടന്നാൽ അഡ‌്ഹോക‌് കമ്മിറ്റിയുടെ പാവപ്പാനലിന‌് ജയിക്കാൻ കഴിയില്ലെന്നും മനസ്സിലാക്കിയാണ‌് അട്ടിമറിനീക്കം.

ഡൽഹിയിൽ തെരഞ്ഞെടുപ്പ‌് നടത്താൻ തീരുമാനിച്ചുള്ള സർക്കുലർ കിട്ടിയതായി തെരഞ്ഞെടുപ്പ‌് കമീഷൻ റിട്ടയേർഡ‌് ജില്ലാ ജഡ‌്ജി സുന്ദരം ഗോവിന്ദ‌് ‘ദേശാഭിമാനി’യോട‌് പറഞ്ഞു. എന്നാൽ, തെരഞ്ഞെടുപ്പ‌ുസംബന്ധിച്ച കേസ‌് ഹൈക്കോടതിയിൽ നിൽക്കുന്നതിനാൽ തീരുമാനത്തിൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പ‌ുസ്ഥലം സംബന്ധിച്ചും ഹൈക്കോടതിയുടെ അംഗീകാരം തേടുമെന്ന‌് അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ പ്രവർത്തിക്കുന്ന കേരള ഒളിമ്പിക‌് കമ്മിറ്റിയുടെ പ്രവർത്തനപരിധി കേരളമാണ‌്. ഇതിൽ അഫിലിയേറ്റ‌് ചെയ‌്തിട്ടുള്ള സ‌്പോർട‌്സ‌് അസോസിയേഷനുകളുടെയും പ്രവർത്തനം കേരളത്തിലാണ‌്. അങ്ങനെയിരിക്കെ തെരഞ്ഞെടുപ്പ‌് കമീഷണറുടെയോ ഹൈക്കോടതിയുടെയോ അനുമതി തേടാതെയാണ‌് തെരഞ്ഞെടുപ്പ‌് ഡൽഹിയിലേക്ക‌് മാറ്റിയതെന്ന‌് വ്യക്തം.

കേരളത്തിൽ രജിസ‌്റ്റർ ചെയ‌്ത അസോസിയേഷന്റെ തെരഞ്ഞെടുപ്പ‌് ഡൽഹിയിലേക്ക‌് മാറ്റുന്നത‌് നിയമവിരുദ്ധമാണെന്ന‌് കേരള ഹോക്കി അസോസിയേഷൻ പ്രസിഡന്റ‌് വി സുനിൽകുമാർ പറഞ്ഞു. കേരള ഒളിമ്പിക‌് അസോസിയേഷന്റെ അഡ‌്ഹോക‌് കമ്മിറ്റി ചെയർമാൻ മറിയാമ്മ കോശിയുടെയും ഇന്ത്യൻ ഒളിമ്പിക‌് അസോസിയേഷൻ എക‌്സിക്യൂട്ടീവ‌് ഡയറക്ടറായ മകൾ ഐറീൻ കോശിയുടെയും നേതൃത്വത്തിലാണ‌് ഈ ഉപജാപമെന്നും അദ്ദേഹം ആരോപിച്ചു.
ഇവർക്ക‌് താൽപ്പര്യമുള്ള ചില സ്ഥാനാർഥികളെ അട്ടിമറിയിലൂടെ കേരള ഒളിമ്പിക‌് അസോസിയേഷന്റെ തലപ്പത്ത‌് അവരോധിക്കാനുള്ള ഗൂഢാലോചനയാണ‌് തെരഞ്ഞെടുപ്പ‌ുവേദി മാറ്റിയതിന‌ുപിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഒരുവർഷത്തോളമായി അഡ‌്ഹോക‌് കമ്മിറ്റിയുടെ നിയന്ത്രണത്തിലായിരുന്നു കേരള ഒളിമ്പിക‌് അസോസിയേഷൻ. തുടർന്ന‌് നവംബർ 20ന‌് കൊച്ചിയിൽവച്ച‌് തെരഞ്ഞെടുപ്പ‌് നടത്താനാണ‌് തീരുമാനിച്ചിരുന്നത‌്. ഈ തെരഞ്ഞെടുപ്പിൽ സുനിൽകുമാർ പ്രസിഡന്റായ പാനൽ വിജയിക്കുമെന്ന‌് ഉറപ്പായതോടെ ഇന്ത്യൻ ഒളിമ്പിക‌് അസോസിയേഷനെ തെറ്റിദ്ധരിപ്പിച്ച‌് തെരഞ്ഞെടുപ്പ‌് കമീഷണറെക്കൊണ്ട‌് തെരഞ്ഞെടുപ്പ‌് മാറ്റിവയ‌്പിക്കുകയായിരുന്നു. 
കേരളത്തിൽ പ്രവർത്തിക്കുന്ന കായികസംഘടനകളിൽ ഒന്നിൽപ്പോലും അംഗമല്ലാത്ത വ്യക്തിയാണ‌്  മറിയാമ്മ കോശിയെന്നും സുനിൽകുമാർ പറഞ്ഞു.  പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാൻ ഉണ്ടാക്കിയ അഡ‌്ഹോക‌് കമ്മിറ്റിയിലെ രണ്ടുപേർ  ഇവർ പിന്തുണയ‌്ക്കുന്ന പാനലിൽ മത്സരാർഥികളായി എത്തുകയും ചെയ‌്തു. ഇതുതന്നെ അഡ‌്ഹോക‌് കമ്മിറ്റിയുടെ പക്ഷപാതിത്വം തെളിയിക്കുന്നതാണ‌്. തെരഞ്ഞെടുപ്പ‌് മാറ്റിവയ‌്ക്കാൻ മറിയാമ്മ കോശി ഗൂഢാലോചന നടത്തിയെന്ന‌ു കാട്ടി സുനിൽകുമാർ തിരുവനന്തപുരം ഫോർട്ട‌് പൊലീസ‌് സ‌്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട‌്.

ജനുവരി 14ന‌് ഡൽഹിയിൽവച്ച‌് തെരഞ്ഞെടുപ്പ‌് നടത്താണ‌് തീരുമാനം. ഹോക്കി, ഫുട‌്ബോർ, ബാഡ‌്മിന്റൺ തുടങ്ങിയ 28 കായികസംഘടനകളെയാണ‌് ഇപ്പോൾ അംഗീകരിച്ചിട്ടുള്ളത‌്. ഒരു സംഘടനയിൽനിന്ന‌് മൂന്നു പ്രതിനിധികളെയാണ‌് അയക്കേണ്ടത‌്. 30ന‌് ഇവരുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കുമെന്ന‌് തെരഞ്ഞെടുപ്പ‌് കമീഷണർ അറിയിച്ചു. ഡൽഹിയിൽ തെരഞ്ഞെടുപ്പ‌് നടന്നാൽ വോട്ടവകാശമുള്ള 86 പേർക്ക‌് ഡൽഹിയിൽ പോകേണ്ടിവരും. സർക്കാരിന്റെ ഫണ്ടാണ‌് ഫലത്തിൽ അനാവശ്യമായി ചെലവാകുക.

തെരഞ്ഞെടുപ്പ‌ുസംബന്ധിച്ച‌് ഹൈക്കോടതിയിൽ കേസുള്ളതിനാൽ ഹൈക്കോടതി നിരീക്ഷനെ നിയമിച്ച‌് കേരളത്തിൽത്തന്നെ തെരഞ്ഞെടുപ്പ‌് നടത്തുകയാണ‌് വേണ്ടതെന്ന‌് സുനിൽകുമാർ പറഞ്ഞു. ഡൽഹിയിൽ തെരഞ്ഞെടുപ്പ‌് നടത്തി ബാലറ്റ‌് പെട്ടിയിലടക്കം തിരിമറി നടത്താനുള്ള നീക്കത്തെ നിയമപരമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2LDw3mM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages