ക്രിസ്മസ് -പുതുവത്സര സഹകരണ വിപണികൾക്ക് തുടക്കം; വൻ വിലക്കുറവ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 22, 2018

ക്രിസ്മസ് -പുതുവത്സര സഹകരണ വിപണികൾക്ക് തുടക്കം; വൻ വിലക്കുറവ‌്


തിരുവനന്തപുരം
സഹകരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള  ക്രിസ്മസ് -പുതുവത്സര സഹകരണവിപണികൾക്ക് തുടക്കമായി. ജനുവരി ഒന്നുവരെ കേരളമുടനീളം അറുനൂറോളം സഹകരണവിപണികളാണ് പ്രവർത്തിക്കുക. തിരുവനന്തപുരം പാളയം എൽഎംഎസ‌് ഗ്രൗണ്ടിൽ  മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംസ്ഥാനതല ഉ‌ദ‌്ഘാടനം നിർവഹിച്ചു.

വിലക്കയറ്റം തടയാൻ ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിവിമുക്തമാക്കി കൺസ്യൂമർഫെഡിനെ ലാഭത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ സർക്കാരിനായി. കുറ്റമറ്റ പർച്ചേസിങ‌് സംവിധാനമുൾപ്പെടെ ഏർപ്പെടുത്തി. 13 ഇനമാണ് കൺസ്യൂമർഫെഡ് വിപണികളിൽ സബ്‌സിഡി നിരക്കിൽ പൊതുവിപണിയേക്കാൾ വിലക്കുറവിൽ വിൽക്കുന്നതെന്നും മന്ത്രി പറഞ്ഞു. മേയർ വി കെ പ്രശാന്ത് അധ്യക്ഷനായി.
സഹകരണസംഘം രജിസ്ട്രാർ എസ് ഷാനവാസ്, നഗരസഭാ  സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, അഡീ. രജിസ്ട്രാർ (കൺസ്യൂമർ) കെ ആർ ശശികുമാർ, ജോയിന്റ‌് രജിസ്ട്രാർ (ജനറൽ) എസ് ഹരികുമാർ എന്നിവർ സംസാരിച്ചു.

കൺസ്യൂമർഫെഡ് മാനേജിങ‌് ഡയറക്ടർ ആർ സുകേശൻ സ്വാഗതവും റീജ്യണൽ മാനേജർ ടി എസ് സിന്ധു നന്ദിയും  പറഞ്ഞു. ക്രിസ്മസ് -പുതുവത്സര വിപണിയിൽ സബ്സിഡി ഇനത്തിൽ വിതരണം ചെയ്യുന്ന സാധനങ്ങളുടെ വില: (പൊതു വിപണിയിലെ വില ബ്രാക്കറ്റിൽ): അരി ജയ- 25 രൂപ (35 രൂപ), അരി കുറുവ- 25 (33), കുത്തരി- 24 (35), പച്ചരി- 23 (28), പഞ്ചസാര- 22 (36.50), കേര വെളിച്ചെണ്ണ ഒരു ലിറ്റർ- 92 (205), ചെറുപയർ- 65 (78), കടല- 43 (70), ഉഴുന്ന്- 55 (70), വൻപയർ- 45 (65), തുവരപ്പരിപ്പ്- 62 (80), മുളക്- 75 (120), മല്ലി- 67 (85).



from Kerala || Deshabhimani ​Online ​News http://bit.ly/2BzdImd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages