വനിതാമതിലിൽ അണിനിരക്കാൻ ബൃന്ദ കാരാട്ടും ആനി രാജയും തിരുവനന്തപുരത്ത‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 30, 2018

വനിതാമതിലിൽ അണിനിരക്കാൻ ബൃന്ദ കാരാട്ടും ആനി രാജയും തിരുവനന്തപുരത്ത‌്


പുതുവത്സരപ്പിറവിയിലെ വനിതാമതിലിൽ അണിനിരക്കാൻ ദേശീയനേതാക്കളും നവോത്ഥാന പാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരും എഴുത്തുകാരുമെത്തും.
ദേശീയ വനിതാ നേതാക്കളായ ബൃന്ദ കാരാട്ട‌്, ആനി രാജ, ലളിതാംബിക അന്തർജനത്തിന്റെ മകൾ രാജം ജി നമ്പൂതിരി തുടങ്ങിയവർ തിരുവനന്തപുരത്ത‌് വനിതാമതിലിൽ പങ്കാളികളാകും.

വി എസ‌് അച്യുതാനന്ദന്റെ ഭാര്യ വസുമതി, ജമീല പ്രകാശം, ഡോ. ടി എൻ സീമ എന്നിവരും തിരുവനന്തപുരത്ത‌് പങ്കാളികളാകും. വനിതാകമീഷൻ അധ്യക്ഷ എം സി ജോസഫൈൻ എറണാകുളത്തും മന്ത്രി മേഴ‌്സിക്കുട്ടിഅമ്മ, സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡ് അധ്യക്ഷ സൂസൻകോടി എന്നിവർ കൊല്ലത്തും വനിതാ വികസന കോർപറേഷൻ അധ്യക്ഷ കെ എസ് സലീഖ പാലക്കാട്ടും പി കെ ശ്രീമതി  എംപി കണ്ണൂരിലും മന്ത്രി കെ കെ ശൈലജ  കാസർകോട്ടും മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. പി സതീദേവി, കേരള മഹിളാ സംഘം സെക്രട്ടറി അഡ്വ. പി വസന്തം, കെ അജിത (അന്വേഷി), പി വത്സല, കെ പി സുധീര എന്നിവർ കോഴിക്കോട്ടും സി എസ് സുജാത ആലപ്പുഴയിലും മതിലിന്റെ ഭാഗമാകും.



from Kerala || Deshabhimani ​Online ​News http://bit.ly/2LEduyU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages