വനിതാ മതിൽ ഒരിക്കലും വർഗീയമതിലല്ലെന്നും ശബരിമലയിലെ ആചാരവും വിശ്വാസവുമായി ഇതിനെ കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഡിജെഎസ് പ്രവർത്തകർ വനിതാ മതിലിൽ പങ്കെടുക്കുന്നതിൽ തെറ്റില്ല. കേരളത്തിലെ ഏറ്റവും വലിയ നവോത്ഥാന പ്രസ്ഥാനമെന്ന നിലയിലാണ് എസ്എൻഡിപി യോഗം വനിതാ മതിലിൽ പങ്കെടുക്കുന്നത്. സംസ്ഥാനസർക്കാർ ഇതിലേക്ക‌് എസ്എൻഡിപി യോഗത്തെ ക്ഷണിച്ചത് അംഗീകാരമായി കണക്കാക്കുന്നു.
കേരളത്തിൽ മതസ്പർധ ഒഴിവാക്കുന്നതിനായുള്ള ഒരു ഓർമപ്പെടുത്തലെന്ന നിലയിലാണ് സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് നവോത്ഥാന പ്രസ്ഥാനങ്ങളുമായി കൈകോർത്ത് വനിതാ മതിൽ സൃഷ്ടിക്കുന്നത്. സർക്കാർ നേരിട്ട് കേരളത്തിലെ ജനങ്ങൾക്ക് ഇത്തരമൊരു സന്ദേശം നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ കുഴപ്പമെന്താണ‌്–-തുഷാർ വെള്ളാപ്പള്ളി ചോദിച്ചു.
വനിതാമതിലും അയ്യപ്പജ്യോതിയുമായും ബന്ധപ്പെട്ട് കാര്യമറിയാതെയാണ് യോഗക്ഷേമസഭാ നേതാവ് അക്കീരമൺ കാളിദാസ ഭട്ടതിരി വിമർശിക്കുന്നത്. സ്ഥാപകനേതാവാണെങ്കിലും അക്കീരമൺ ബിഡിജെഎസിന്റെ യോഗങ്ങളിൽ പങ്കെടുക്കാറില്ല. അതുകൊണ്ടായിരിക്കാം അദ്ദേഹം കാര്യങ്ങൾ മനസ്സിലാക്കാത്തതെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2s9uhRH
via IFTTT
No comments:
Post a Comment