നവ ഉദാരവൽക്കരണത്തെ ചെറുത്തവർ മുന്നേറുന്നു: കാരാട്ട‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 21, 2018

നവ ഉദാരവൽക്കരണത്തെ ചെറുത്തവർ മുന്നേറുന്നു: കാരാട്ട‌്


പാലക്കാട‌്
നവ ഉദാരവൽക്കരണ നയങ്ങളോട‌് ഒത്തുതീർപ്പുണ്ടാക്കിയവർക്ക‌് തിരിച്ചടി നേരിടുമ്പോൾ അതിനെ ചെറുത്തവർ മുന്നേറുന്ന കാഴ‌്ചയാണ‌് ലോകമെങ്ങുമെന്ന‌് സിപിഐ‌ എം പൊളിറ്റ‌് ബ്യൂറോ അംഗം പ്രകാശ‌് കാരാട്ട‌് പറഞ്ഞു. പാലക്കാട്ട‌് കുഞ്ഞിരാമൻ മാസ‌്റ്റർ പഠന കേന്ദ്രം ആരംഭിക്കുന്ന മാർക‌്സിയൻ പഠന കോളേജ‌് ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘നവ ഉദാരവൽക്കരണ നയങ്ങളുടെ പ്രതിസന്ധിയും സാമൂഹ്യ–- രാഷ്ട്രീയ പ്രത്യാഘാതങ്ങളും’ വിഷയത്തിൽ പ്രഭാഷണം നടത്തിയായിരുന്നു ഉദ‌്ഘാടനം. 

കാൽ നൂറ്റാണ്ടിലേറെയായി ഇന്ത്യയിൽ നടപ്പാക്കുന്ന നവ ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായാണ‌്  കാർഷിക–- സാമ്പത്തിക–- തൊഴിൽ മേഖല തകർന്നത‌്. ഈ പ്രതിസന്ധി മറികടക്കാൻ മോഡിസർക്കാരിന‌് കഴിയില്ല. അതിനുള്ള വഴികളുമില്ല

കാൽ നൂറ്റാണ്ടിലേറെയായി ഇന്ത്യയിൽ നടപ്പാക്കുന്ന നവ ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായാണ‌്  കാർഷിക–- സാമ്പത്തിക–- തൊഴിൽ മേഖല തകർന്നത‌്. ഈ പ്രതിസന്ധി മറികടക്കാൻ മോഡിസർക്കാരിന‌് കഴിയില്ല. അതിനുള്ള വഴികളുമില്ല. ഈ പ്രശ‌്നങ്ങളിൽ നിന്ന‌് ജനശ്രദ്ധതിരിക്കാനാണ‌് ഹിന്ദുത്വ അജൻഡ നടപ്പാക്കുന്നത‌്. എന്നാൽ ഇതിനെതിരെ ജനങ്ങളെ സംഘടിപ്പിച്ച‌് ഇടതുപക്ഷം രംഗത്തുവരികയാണ‌്. അതിന്റെ ഉദാഹരണമാണ‌് ലക്ഷകണക്കിന‌് കർഷകർ അണിനിരന്ന റാലിയും സംയുക്ത തൊഴിലാളി–- കർഷക മാർച്ചുമെല്ലാം. ജനുവരിയിൽ നടക്കുന്ന അഖിലേന്ത്യാ തൊഴിലാളി പണിമുടക്കും നവ ഉദാരവൽക്കരണ നയത്തിനെതിരെയാണ‌്.

ലോകത്താകെ സാമ്രാജ്യത്വം കടുത്ത പ്രതിസന്ധിയിലാണ‌്. യൂറോപ്യൻ യൂണിയനിൽ തുടരണമെന്നാണ‌് ബ്രിട്ടണിലെ ധന മൂലധനത്തിന്റെ താൽപ്പര്യമെങ്കിലും പുറത്തുകടക്കെണമെന്ന‌് ബ്രിട്ടനിലെ ഭൂരിഭാഗം ജനങ്ങളും അഭിപ്രായം രേഖപ്പെടുത്തി. നവ ഉദാരവൽക്കരണത്തിനെതിരെ നിലപാടുള്ള പുതിയ നേതൃത്വം വന്നതോടെ ബ്രിട്ടനിലെ ലേബർ പാർടിയുടെ കരുത്ത‌ുകൂടി. പുനർ ദേശസാൽക്കരണമെന്ന മുദ്രാവാക്യമാണ‌് ലേബർ പാർടി മുന്നോട്ടുവയ‌്ക്കുന്നത‌്.

അമേരിക്കയിലാകട്ടെ വ്യവസായങ്ങൾ പുറം രാജ്യങ്ങളിലേക്ക‌് മാറുന്നു. വൻതോതിൽ തൊഴിൽ നഷ്ടപ്പെടുന്നു. ഇതിന‌് പരിഹാരം കാണാമെന്ന‌് വാഗ‌്ദാനം നൽകിയാണ‌് ട്രംപ‌് അധികാരത്തിൽ വന്നത‌്‌. ‌എന്നാൽ പാരീസ‌് ഉടമ്പടിയിൽ നിന്നും ഇറാനുമായുള്ള ആണവകരാറിൽനിന്നും പിൻവലിയുക, വിവിധ രാജ്യങ്ങൾക്ക‌് ഉപരോധം ഏർപ്പെടുത്തുക തുടങ്ങിയവയാണ‌് ട്രംപ‌് ചെയ‌്ത‌്. ഇത‌് വികസിത രാജ്യങ്ങൾ തമ്മിലുള്ള വൈരുധ്യത്തിന‌് മൂർച്ച കൂട്ടുന്നു.  

പത്ത‌് വർഷം മുമ്പുണ്ടായ സാമ്പത്തിക പ്രതിസന്ധി സാമ്രാജ്യത്വ ശക്തികളെ തകർത്തപ്പോൾ ചൈന മാത്രം തകരാതെ പിടിച്ചുനിന്നു.  ചൈനയെ തകർക്കാനുള്ള വഴികളാണ‌് ഇന്ത്യയുമായി ഒപ്പിടുന്ന ഓരോ കരാറുകളിലും അമേരിക്ക ലക്ഷ്യമിടുന്നതെന്നും കാരാട്ട‌് പറഞ്ഞു. എം ബി രാജേഷ‌് എംപി പ്രസംഗം പരിഭാഷപ്പെടുത്തി.

സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ഗിരിജാ സുരേന്ദ്രൻ പങ്കെടുത്തു. എൻ എൻ കൃഷ‌്ണദാസ‌് സ്വാഗതവും ടി കെ നാരായണദാസ‌് നന്ദിയും പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2rOOagr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages