ജാമ്യ വ്യവസ്ഥ ലംഘിച്ചു: രാഹുൽ ഈശ്വർ വീണ്ടും അറസ്റ്റിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 17, 2018

ജാമ്യ വ്യവസ്ഥ ലംഘിച്ചു: രാഹുൽ ഈശ്വർ വീണ്ടും അറസ്റ്റിൽ

റാന്നി > ജാമ്യ വ്യവസ്‌ഥ ലംഘിച്ചതിനെ തുടർന്ന്‌ രാഹുൽ ഈശ്വറിനെ വീണ്ടും അറസ്‌റ്റ്‌ ചെയ്തു. ജാമ്യം റദ്ദാക്കിയ റാന്നി ഗ്രാമ ന്യായാലയ കോടതി രാഹുൽ ഈശ്വറിനെ അറസ്‌റ്റ്‌ ചെയ്യാൻ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ പാലക്കാട്‌ റസ്റ്റ്‌ ഹൗസിൽ നിന്നും തിങ്കളാഴ്‌ച രാഹുലിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌.

പമ്പയിൽ പൊലീസിനെ തടഞ്ഞ കേസിലാണ്‌ രാഹുൽ ഈശ്വർ അറസ്‌റ്റിലായതും  പിന്നീട്‌ ജാമ്യത്തിൽ ഇറങ്ങിയതും. എന്നാൽ എല്ലാ ശനിയാഴ്‌ചകളിലും സ്‌റ്റേഷനിൽ വന്ന്‌ ഒപ്പിടമെന്ന ജാമ്യ വ്യവസ്‌ഥ രാഹുൽ പാലിച്ചില്ല. ഇത്‌  പൊലീസ്‌ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.

ശബരിമലയിൽ സ്‌ത്രീ പ്രവേശം അനുവദിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ സമരവുമായി രംഗത്തെത്തിയ രാഹുലും സംഘവും പൊലീസിനേയും ഭക്‌തരേയും തടഞ്ഞ്‌ കുഴപ്പങ്ങൾ സൃഷ്‌ടിച്ചിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2URrZno
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages