വീണ്ടും സ‌്ത്രീകളെ ആക്രമിച്ചു, ശബരിമലയിൽ സംഘർഷത്തിന‌് സംഘപരിവാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 25, 2018

വീണ്ടും സ‌്ത്രീകളെ ആക്രമിച്ചു, ശബരിമലയിൽ സംഘർഷത്തിന‌് സംഘപരിവാർ


ശബരിമല
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല ദർശനത്തിനെത്തിയ യുവതികൾക്കുനേരെ വീണ്ടും സംഘപരിവാര്‍ ആക്രമണം.  മരക്കൂട്ടംവരെയെത്തിയ യുവതികൾക്കുനേരെ ശക്തമായ പ്രതിഷേധമുയർന്നതോടെ പൊലീസ് ഇടപെട്ട് തിരിച്ചിറക്കി. തലശേരി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അസി. പ്രൊഫസർ കോഴിക്കോട് കൊയിലാണ്ടിയിലെ ബിന്ദു അമ്മിണി(41), മലപ്പുറം പെരിന്തൽമണ്ണയിലെ കനകദുർഗ(40) എന്നിവരാണ് അക്രമിക്കപ്പെട്ടത്.  ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട കനകദുർഗയെ അപ്പാച്ചിമേട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ പിന്നീട്  ആംബുലൻസിൽ പമ്പയിലെ ആശുപത്രിയിലെത്തിച്ചു. വൈകിട്ടോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.  രണ്ടു ദിവസമായി സ്ത്രീകൾക്കുനേരെ അക്രമങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അം​ഗങ്ങളായ ജസ്റ്റിസുമാരായ സിരിജ​ഗനും പിആര്‍ രാമനും സന്നിധാനത്തെത്തി.

തിങ്കളാഴ്ച പുലർച്ചെ 3.30ന്  നിലയ്ക്കലെത്തിയ  ബിന്ദു അമ്മിണിയും കനകദുർഗയും നാലോടെ  പമ്പയിലെത്തി. പൊലീസ് സംരക്ഷണമില്ലാതെ മലകയറാനായിരുന്നു തീരുമാനം. ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ പൊലീസ് സംരക്ഷണം നൽകി. അപ്പാച്ചിമേടിന് താഴെ എത്തിയപ്പോഴാണ് പ്രതിഷേധം തുടങ്ങിയത്.  പമ്പയിൽ നിന്നെത്തിയ പൊലീസ് സംഘം പ്രതിഷേധക്കാരെ നിയന്ത്രിച്ച് യുവതികളെ  മുന്നോട്ട് കൊണ്ടുപോയി.

ശബരിപീഠത്തിലെത്തിയപ്പോൾ വീണ്ടും വലിയൊരു സംഘം അക്രമിക്കാനെത്തി. ഇവരിൽനിന്ന് രക്ഷപ്പെടുത്തി യുവതികളെ മരക്കൂട്ടത്തെത്തിച്ചു. പി കെ ചന്ദ്രാനന്ദൻ റോഡ‍ിലൂടെ സന്നിധാനത്തേക്ക് തിരിക്കുമ്പോൾ സംഘടിതമായ അതിക്രമമാണുണ്ടായത്. ഒരു മണിക്കൂറോളം യുവതികളെ ഇവിടെ തടഞ്ഞുവച്ചു. പിന്മാറില്ലെന്ന നിലപാടിലായിരുന്നു ആദ്യം ബിന്ദു അമ്മിണിയും കനക ദുര്‍​ഗയും.ഒരു ലക്ഷത്തിലേറെ തീർഥാടകർ ഈ സമയത്ത് പമ്പയിലും സന്നിധാനത്തുമായി ഉണ്ടായിരുന്നു. ഇവർക്കിടയിലൂടെയാണ് സ്ത്രീകളെ പൊലീസ് മരക്കൂട്ടംവരെ എത്തിച്ചത്.  സ്ത്രീകളുടെ നിലപാടിൽ അയവ് വന്നതോടെ പൊലീസ് ഇവരെ തിരിച്ചിറക്കി.കനകദുർഗയെ കൊണ്ടുപോയ ശേഷം ബിന്ദു നിലപാട് മാറ്റി. താൻ തിരിച്ചിറങ്ങില്ലെന്ന് പ്രഖ്യാപിച്ച് ഇവർ പ്രതിഷേധിച്ചു. ഇതോടെ അക്രമികൾ വീണ്ടുമെത്തി. ഒടുവിൽ താഴേക്ക് ഇറങ്ങുന്നതിനിടെയും  ബിന്ദുവിന്റെ പിന്നാലെ അക്രമികളെത്തി. തുടർന്ന് ഇവരെയും ആംബുലൻസിലാണ്  പമ്പയിലെത്തിച്ചത്.

സ‌്ത്രീകളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും  സംഘപരിവാർ പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചു. കോട്ടയം ഡിവൈഎസ‌്‌പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും എത്തിയിരുന്നു. പകൽ 2.50 ഓടെ ആശുപത്രിയിൽ എത്തിച്ചപ്പോള്‍ സംഘപരിവാറുകാർ  ആംബുലൻസ് വളഞ്ഞു. ഈസമയം യുവതികൾക്കുനേരെ ചീമുട്ടയേറുമുണ്ടായി. ഇരുവരേയും പൊലീസും ആശുപത്രി ജീവനക്കാരും ചേർന്ന് അതീവ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. നാല് മണിക്കൂർ നിരീക്ഷണത്തിനുശേഷം ഇരുവരെയും ജനറൽ മെഡിസിന്റെ നിരീക്ഷണ വിഭാഗത്തിലെക്ക് മാറ്റി.ഇരുവരും പൊലീസ് സുരക്ഷയിലാണ‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2rSK7Qh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages