സ്വന്തം ലേഖകൻ
വനിതാമതിലിൽ നവോത്ഥാന മൂല്യസംരക്ഷണ സമിതിയംഗങ്ങളായ സംഘടനകൾ 22 ലക്ഷത്തിലധികം വനിതകളെ അണിനിരത്തും. മറ്റു സംഘടനകൾ അണിനിരത്തുന്ന വനിതകൾക്ക‌് പുറമേയാണിതെന്ന‌് സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സിപിഐഎമ്മുമായി ബന്ധപ്പെട്ട സംഘടനകൾ 30 ലക്ഷത്തിലേറെ പേരെ പങ്കെടുപ്പിക്കുമെന്ന‌് പ്രഖ്യാപിച്ചിട്ടുണ്ട‌്. ലോകചരിത്രത്തിൽ ഇടംനേടുന്ന സാമൂഹ്യമുന്നേറ്റമാകും മതിൽ.
ജീർണതകൾ പുനസ്ഥാപിക്കാനുള്ള നീക്കങ്ങൾക്കെതിരെയുള്ള കേരളീയ മനസിന്റെ മഹാപ്രവാഹമായി മതിൽ മാറും. കേരളത്തെ ഭ്രാന്താലയമാക്കാൻ ഒരുശക്തിയേയും അനുവദിക്കില്ലെന്നുള്ള ഉറച്ച പ്രഖ്യാപനമായി മതിൽ മാറും. വനിതാമതിലിന് ഒരു പൈസ പോലും സർക്കാരിൽനിന്ന് ആവശ്യപ്പെടില്ല. 174 സംഘടനകളാണ് നിലവിൽ സമിതിയിലുള്ളത്. ചെലവ് പ്രാദേശിക തലത്തിൽ അതത് സംഘടനകൾ വഹിക്കും. യാഥാസ്ഥിതികരും പരിഷ്‌കരണവാദികളും തമ്മിലുള്ള ആശയപോരാട്ടമാകും വനിതാമതിൽ. വിജയത്തിനായി വിപുലമായ പ്രചാരണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ‌്. ഭവനസന്ദർശനം, വിളംബര ജാഥകൾ, ബൈക്ക് റാലികൾ തുടങ്ങിയവ സംഘടിപ്പിച്ചു. സമിതിയുടെ നേതൃത്വത്തിൽ മതിലിൽ അണിനിരക്കുന്ന 174 സംഘടനകൾ അവരുടെ കൊടിയോ അടയാളങ്ങളോ ഉപയോഗിക്കില്ല. സന്ദേശങ്ങൾ മാത്രമേ ഉയർത്തിക്കാട്ടൂ.
അണിനിരക്കുന്നവർ ഒന്നിന് വൈകിട്ട് മൂന്നിന‌് ദേശീയപാതയിലെത്തണം. 3.45ന‌് റിഹേഴ്‌സൽ. നാലിന‌് മതിൽ തീർക്കും. 4.15 വരെ തുടരും. തുടർന്ന് നവോത്ഥാന മൂല്യങ്ങൾ പ്രജ്ജ്വലിപ്പിക്കുന്ന പ്രതിജ്ഞ ചൊല്ലും. പൊതുയോഗത്തിൽ സാമൂഹ്യ, സാംസ്‌കാരിക പ്രമുഖർ പങ്കെടുക്കും. കാസർകോഡ‌് മന്ത്രി കെകെ ശൈലജയും തിരുവനന്തപുരത്ത് വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയറിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനർ പുന്നല ശ്രീകുമാർ, ട്രഷറർ അഡ്വ. കെ സോമപ്രസാദ‌് എംപി, വനിതാ സെക്രട്ടേറിയറ്റ് കൺവീനർ അഡ്വ. കെ ശാന്തകുമാരി, സമിതി വൈസ‌് ചെയർമാൻമാരായ ബി രാഘവൻ, സി കെ വിദ്യാസാഗർ, പി ആർ വിദ്യാസാഗർ, സി പി സുഗതൻ, ആലുവിള അജിത്, കലേഷ്, നെടുമം ജയകുമാർ, സി കെ രാഘവൻ, എ കെ സജീവ്, എൽ അജിതാകുമാരി, സുജാ സതീഷ്, ലൈലാ ചന്ദ്രൻ, എ ശ്രീധരൻ, കെ കെ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2Lz6KSP
via IFTTT
No comments:
Post a Comment