കണ്ണൂര്‍ വിമാനത്താവളത്തെ രാജ്യത്തെ മികച്ചതാക്കാന്‍ കേന്ദ്രത്തിന്റെ പിന്തുണ വേണം; യുഡിഎഫിന്റെ കാലത്ത് നിര്‍മാണം പൂര്‍ണമായും നിലച്ചു: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 9, 2018

കണ്ണൂര്‍ വിമാനത്താവളത്തെ രാജ്യത്തെ മികച്ചതാക്കാന്‍ കേന്ദ്രത്തിന്റെ പിന്തുണ വേണം; യുഡിഎഫിന്റെ കാലത്ത് നിര്‍മാണം പൂര്‍ണമായും നിലച്ചു: മുഖ്യമന്ത്രി

കണ്ണൂര്‍ > നാടിന്റെ മുന്നേറ്റത്തോടോപ്പം ജനങ്ങളുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഈ  ജനാവലിയെന്നും അത് തന്നെയാണ് സര്‍ക്കാരിന് ലഭിക്കുന്ന കരുത്തെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എതിര്‍പ്പുകള്‍ വിവിധ കോണുകളില്‍ നിന്നുണ്ടായിരുന്നു. 2001 മുതല്‍ 2006 വരെയുള്ള കാലഘട്ടത്തല്‍ ഒരു കാര്യവും നടത്താന്‍ തയ്യാറായില്ല. 2006 ല്‍ വിഎസിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ പദ്ധതിക്ക്‌ ജീവന്‍ വെച്ചു. സ്ഥലമെടുപ്പും മറ്റു പ്രവര്‍ത്തനങ്ങളും നടന്നു.

കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നത് വൈകിച്ചത് യുഡിഎഫ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2001 മുതല്‍ 2006 വരെയുള്ള കാലയളവില്‍ വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം അക്ഷരാര്‍ത്ഥത്തില്‍ നിലച്ചുപോയി.

കണ്ണൂരില്‍ ഒരു വിമാനത്താവളം എന്ന ആശയം മുന്നോട്ടുവെച്ചപ്പോള്‍ തുറന്ന മനസ്സോടെയാണ് മുഖ്യമന്ത്രിയായിരുന്ന നായനാര്‍ അതിനെ ഉള്‍ക്കൊണ്ടത്. നല്ല കാര്യങ്ങളെ പിന്തുണക്കുന്നതായിരുന്നു നായനാരുടെ പ്രകൃതം. അദ്ദേഹം അതിന് എല്ലാ പിന്തുണയും നല്‍കി. കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന സിഎം ഇബ്രാഹിമും ഈ വിമാനത്താവളം യാഥാര്‍ത്ഥ്യമായതില്‍ മൂലകാരണമായി.

എന്നാല്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് ആദ്യം മുതലേ ചിലര്‍ എതിര്‍പ്പുമായി രംഗത്തെത്തി. പിന്നീട് സ്ഥലമെടുപ്പിനെ ചൊല്ലിയായിരുന്നു തര്‍ക്കമുണ്ടാക്കിയത്. ഇതെല്ലാം എന്തിനായിരുന്നു എന്ന് അറിയില്ല.

 വിഎസ് സര്‍ക്കാരിന്റെ കാലത്ത് എയര്‍പോര്‍ട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനം കാര്യക്ഷമമായി മുന്നോട്ടുപോയി. എന്നാല്‍ പിന്നീട് യുഡിഎഫ് അധികാരത്തില്‍ എത്തിയതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും മന്ദീഭവിച്ചു. പക്ഷെ നിര്‍മാണം പൂര്‍ണമായും നിര്‍ത്തിവെക്കാനാവാത്ത അവസ്ഥയായിരുന്നു.

യുഡിഎഫ് സര്‍ക്കാരിന്റെ അലംഭാവമാണ് എയര്‍പോര്‍ട്ട് വൈകാന്‍ കാരണമായത്. എതിര്‍പ്പുകളില്‍ മുടങ്ങിപ്പോകാന്‍ പാടില്ലെന്ന് പിന്നീട് വന്ന ഇടതുസര്‍ക്കാര്‍ ഉറച്ച തീരുമാനം എടുക്കുകയായിരുന്നു. അതിന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു മികച്ച പിന്തുണയാണ് നല്‍കിയത്. കണ്ണൂരിനെ രാജ്യത്തെ ഏറ്റവും മികച്ച വിമാനത്താവളമാക്കി ഉയര്‍ത്താന്‍ തുടര്‍ന്നും കേന്ദ്രമന്ത്രാലയത്തിന്റെ പിന്തുണ വേണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ നീക്കത്തിനെതിരെ കേരള സര്‍ക്കാര്‍ ഒരു നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. രണ്ട് വിമാനത്താവളങ്ങള്‍ ഇപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാണുള്ളത്. ഈ മാതൃകയില്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെയും നടത്തിപ്പ് സര്‍ക്കാര്‍ ഏറ്റെടുത്തുകൊള്ളാം. അതിനായി പ്രത്യേക എസ്പിവി രൂപീകരിച്ച് നടത്തിക്കൊള്ളാമെന്ന് കേന്ദ്രമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.  കോഴിക്കോട് എയര്‍പോര്‍ട്ടും സ്വകാര്യവല്‍ക്കരിക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ അതും സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തിക്കൊള്ളാമെന്ന് അറിയിക്കുന്നതായി മുഖ്യമന്ത്രി  വ്യക്തമാക്കി.



 



from Kerala || Deshabhimani ​Online ​News https://ift.tt/2L4Kwbg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages