ശബരിമലയില്‍ തീര്‍ത്ഥാടകര്‍ കൂടി; നടവരവിലും വര്‍ധന; തങ്കഅങ്കി ഘോഷയാത്ര 23ന് പുറപ്പെടും; മണ്ഡലപൂജ 27ന് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 8, 2018

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ കൂടി; നടവരവിലും വര്‍ധന; തങ്കഅങ്കി ഘോഷയാത്ര 23ന് പുറപ്പെടും; മണ്ഡലപൂജ 27ന്

ഇ വാർത്ത | evartha
ശബരിമലയില്‍ തീര്‍ത്ഥാടകര്‍ കൂടി; നടവരവിലും വര്‍ധന; തങ്കഅങ്കി ഘോഷയാത്ര 23ന് പുറപ്പെടും; മണ്ഡലപൂജ 27ന്

ശബരിമലയില്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിത്തുടങ്ങിയതായി കണക്കുകള്‍. വെള്ളിയാഴ്ച 11 മണിവരെ 38,000 തീര്‍ഥാടകര്‍ ദര്‍ശനം നടത്തിയതായാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറയുന്നത്. 65,000ല്‍ കൂടുതല്‍ പേരാണ് വ്യാഴാഴ്ച സന്നിധാനത്തെത്തിയത്. കേരളത്തിന് പുറത്തുനിന്നുമുള്ളവരാണ് കൂടുതലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രതിഷേധങ്ങള്‍ കുറഞ്ഞതോടെ പോലീസ് നിയന്ത്രണത്തിലും അയവ് വന്നിട്ടുണ്ട്. എന്നാല്‍ തീര്‍ഥാടകരുടെ എണ്ണം കൂടിയത് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. വിരിവെക്കാന്‍ സൗകര്യം ലഭിക്കാതെ ഒട്ടേറെ പേര്‍ ബുദ്ധിമുട്ടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തീര്‍ഥാടകരുടെ എണ്ണം കൂടിയതോടെ നടവരവിലും വര്‍ധന ഉണ്ടായി.

അതേസമയം സ്വാമിഭക്തര്‍ ദര്‍ശനപുണ്യം കൊതിയ്ക്കുന്ന മണ്ഡലപൂജ 27നാണ്. മണ്ഡലപൂജക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുളള തങ്കഅങ്കിയുമായുളള ഘോഷയാത്ര 23ന് ആറന്മുളയില്‍ നിന്നു പുറപ്പെടും. മണ്ഡലപൂജയ്ക്കു ചാര്‍ത്താനുളള തങ്കഅങ്കി ചിത്തിരതിരുനാള്‍ ബാലരാമവര്‍മയാണ് നടയ്ക്കുവച്ചത്.

ഇപ്പോള്‍ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ സ്‌ട്രോങ്‌റൂമില്‍ സൂക്ഷിച്ചിരിക്കുന്ന തങ്കഅങ്കി 22ന് പുറത്തെടുത്തു ഭക്തര്‍ക്കു ദര്‍ശനത്തിനായി വയ്ക്കും. തങ്കഅങ്കി ഘോഷയാത്ര 23ന് രാവിലെ ഏഴിന് പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നു പുറപ്പെടും. ഘോഷയാത്ര 23ന് ഓമല്ലൂര്‍ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിലും 24ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും 25ന് റാന്നിപെരുനാട് ധര്‍മശാസ്താ ക്ഷേത്രത്തിലും രാത്രിയില്‍ ക്യാംപ് ചെയ്യും.

26ന് ഉച്ചക്ക് പമ്പയില്‍ എത്തും. അവിടെ നിന്ന് ആഘോഷമായി സന്നിധാനത്തില്‍ എത്തിച്ച് ദീപാരാധനക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തും. 27ന് ഉച്ചക്ക് തങ്കഅങ്കി ചാര്‍ത്തിയാണ് മണ്ഡലപൂജ നടക്കുക.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2SB8Hk2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages