സമരം 20 ദിനം പിന്നിട്ടു; അവശനിലയിൽ ബിജെപി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

സമരം 20 ദിനം പിന്നിട്ടു; അവശനിലയിൽ ബിജെപി

തിരുവനന്തപുരം > സെക്രട്ടറിയറ്റിന‌് മുന്നിൽ നേതാക്കളുടെ റിലേ നിരാഹാരം 20 ദിനം പിന്നിട്ടപ്പോഴേക്കും  ബിജെപി അവശനിലയിലായി.
ശബരിമലയിലെ നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാർ ഒഴിവാക്കണ‌മെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച‌് നടത്തുന്ന സമരം ജനപിന്തുണയോ സ്വന്തം പാർടി പ്രവർത്തകരുടെപോലും സഹകരണമില്ലാതെ പ്രഹസനമായി തുടരുകയാണ‌്.

ആദ്യം ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ‌്ണനും പിന്നീട‌് മുൻ സംസ്ഥാന പ്രസിഡന്റ‌് സി കെ പത്മനാഭനുമാണ‌് നിരാഹാരം കിടന്നത‌്. പത്മനാഭൻ മതിയാക്കിയപ്പോഴാണ‌് ശോഭ സുരേന്ദ്രനെ ഏൽപ്പിച്ചത‌്. വനിതയെ നിരാഹാരം കിടത്തിയിട്ടും സമരം ക്ലച്ചുപിടിക്കുന്നില്ല. ബിജെപിയുടെ ഇരട്ടത്താപ്പിനെതിരെ പാർടിയിലും കലാപം രൂക്ഷമായി.

സംസ്ഥാന കമ്മിറ്റി അംഗം കൃഷ‌്ണകുമാറിന്റെ നേതൃത്വത്തിൽ നൂറോളംപേർ പാർടി വിട്ടു. സമരഭൂമികയെന്ന‌് ബിജെപി വിശേഷിപ്പിച്ച പത്തനംതിട്ടയിലെ ജില്ലാ നേതാവുപോലും രാജിവച്ചു. വരും ദിവസങ്ങളിൽ കൂടുതൽപേർ പാർടി വിടുമെന്നുള്ള വിവരം ലഭിച്ചതോടെ നേതൃത്വം അങ്കലാപ്പിലാണ‌്. പാർടിയിൽ ജനാധിപത്യമില്ലെന്നും സംസ്ഥാന കമ്മിറ്റിയെ അടക്കം നോക്കുകുത്തിയാക്കി ആർഎസ‌്എസ‌് ആണ‌് തീരുമാനം കൈക്കൊള്ളുന്നതെന്നും കഴിഞ്ഞ ദിവസം രാജിവച്ചവർ ആരോപിച്ചിരുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2AbC71o
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages